ഭൂവനേശ്വര്‍: രാജ്യവ്യാപകമായി കൊവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സാനിറ്റൈസറിന്‍റെ ലഭ്യത കുറവ് പരിഹരിക്കാന്‍ ബെര്‍ഹംപൂര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍.
കൊവിഡിനെ പ്രതിരോധിക്കാന്‍ സാനിറ്റൈസര്‍ നിര്‍മിച്ച് വിദ്യാര്‍ഥികള്‍ - സാനിറ്റൈസര്‍ നിര്‍മിച്ച് വിദ്യാര്‍ഥികള്‍
കൊവിഡ് വ്യാപകമായതിന് പിന്നാലെ സാനിറ്റൈസറുകളുടെ വില വര്‍ധിച്ചതോടെയാണ് വിദ്യാര്‍ഥികള്‍ സാനിറ്റൈസര്‍ നിര്‍മാണം ആരംഭിച്ചത്.
സാനിറ്റൈസറുകളുടെ വില കുതിച്ചുയര്‍ന്ന സാഹചര്യത്തിലാണ് ബെഹംപൂര്‍ യൂണിവേഴ്‌സിറ്റി കെമസ്ട്രി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ സ്വന്തമായി സാനിറ്റൈസറുകളുടെ നിര്‍മാണം ആരംഭിച്ചത്. കെമസ്ട്രി വിഭാഗത്തിലെ ലാബുകളില്‍ നിര്‍മിച്ചെടുക്കുന്ന സാനിറ്റൈസറുകള്‍ സൗജന്യമായാണ് ക്യാമ്പസില്‍ വിതരണം ചെയ്യുന്നത്.
ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് സാനിറ്റൈസറുകളുടെ നിര്‍മാണം. എന്നാല്‍ സാനിറ്റൈസർ നിര്‍മിക്കാനുള്ള സാധനങ്ങളുടെ ലഭ്യത കുറവ് നിര്‍മാണത്തെ ബാധിക്കും. അതേസമയം നിര്‍മിക്കാനാവശ്യമായ സാധനങ്ങള്‍ ലഭ്യമാക്കിയാല്‍ വലിയ തോതില്‍ നിര്‍മിച്ച് സംസ്ഥാനത്തുടനീളം സാനിറ്റൈസറുകള്‍ വിതരണം ചെയ്യാനാകുമെന്ന് പ്രൊഫ. ലക്ഷ്‌മീധര്‍ റൗത് പറഞ്ഞു.