ന്യൂഡൽഹി: പല സംസ്ഥാനങ്ങളും തൊഴിൽ നിയമങ്ങളിൽ ഭേദഗതി വരുത്തുകയാണെന്നും കൊവിഡിനെതിരായ പോരാട്ടം തൊഴിലാളികളുടെ അവകാശങ്ങളെ ചൂഷണം ചെയ്യാനുള്ള അവസരമായി കാണരുതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. തൊഴിലാളികൾക്ക് സുരക്ഷിതമല്ലാത്ത ജോലിസ്ഥലങ്ങൾ നൽകി അടിസ്ഥാന തത്വങ്ങളിൽ വിട്ടുവീഴ്‌ച ചെയ്യാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
തൊഴിലാളികളെ ചൂഷണം ചെയ്യാനുള്ള അവസരം ഇതല്ലെന്ന് രാഹുൽ ഗാന്ധി - ന്യുഡൽഹി
കൊവിഡിനെതിരായ പോരാട്ടം തൊഴിലാളികളുടെ അവകാശങ്ങളെ ചൂഷണം ചെയ്യാനുള്ള അവസരമായി കാണരുതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
തൊഴിലാളികളെ ചൂഷണം ചെയ്യാനുള്ള അവസരമല്ലെന്ന് രാഹുൽ ഗാന്ധി
സാമ്പത്തിക പുനരുജ്ജീവനത്തിന്‍റെ പേരിൽ തൊഴിൽ, ഭൂമി, പരിസ്ഥിതി നിയമങ്ങൾ മാറ്റുന്നത് അപകടകരമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് അഭിപ്രായപ്പെട്ടു.