ബെംഗളൂരു: മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കര്‍ണാടകയില്‍ കൊവിഡ് മരണനിരക്ക് വളരെ കുറവാണെന്ന് മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ. ആരോഗ്യ പ്രവര്‍ത്തകരും കൊവിഡ് രോഗികളും ധൈര്യം കൈവിടരുതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് സ്ഥിരീകരിച്ച പൊലീസുകാരന്‍ ആത്മഹത്യ ചെയ്‌ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്‌താവന.
കര്‍ണാടകയില്‍ കൊവിഡ് മരണനിരക്ക് വളരെ കുറവെന്ന് ബി.എസ് യദ്യൂരപ്പ
കൊവിഡ് സ്ഥിരീകരിച്ച പൊലീസുകാരന്‍ ആത്മഹത്യ ചെയ്‌ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്‌താവന.
ജനങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ധൈര്യം കൈവിടാനുള്ള ഒരു സാഹചര്യം നിലവിലില്ലെന്നും സര്‍ക്കാര്‍ കൂടെയുണ്ടെന്നും ട്വീറ്റില്‍ പറയുന്നു. കര്‍ണാടകയില്‍ ഇതുവരെ 9399 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതില്‍ 142 പേര്‍ മരിക്കുകയും 5730 പേര്‍ രോഗവിമുക്തി നേടുകയും ചെയ്‌തു. കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ആത്‌മഹത്യ ചെയ്‌ത പൊലീസുകാരന് അനുശോചനമറിയിക്കുകയും നഷ്‌ടപരിഹാരം നല്‍കുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയതായും മുഖ്യമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പറയുന്നു.
ബെംഗളൂരുവില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൊലീസുകാരില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്നതായി കാണുന്നുണ്ട്. 74 പൊലീസുകാര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. മൂന്ന് പൊലീസുകാരാണ് ബെംഗളൂരുവില്‍ ഇതുവരെ മരിച്ചത്. അതേസമയം കൊവിഡ് ഗുരുതരമായി ബാധിച്ച മഹാരാഷ്‌ട്രയില്‍ 6283 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഡല്‍ഹിയില്‍ 2233 പേരും,ഗുജറാത്തില്‍ 1684 പേരും തമിഴ്‌നാട്ടില്‍ 794 പേരും ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു.