കേരളം

kerala

ETV Bharat / bharat

കൊവിഡ്-19 ദുരിതാശ്വാസം: ഫറൂഖ് അബ്ദുള്ള 1.5 കോടി നല്‍കും - നാഷണല്‍ കോണ്‍ഫ്രന്‍സ്

ശ്രീനഗര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എസ്എംഎച്ച്എസ് ആശുപത്രി, സി.ഡി ആശുപത്രി, ജി.ബി ആശുപത്രി എന്നിവക്കായി തുക വീതിച്ചു നല്‍കും.

COVID-19  Farooq Abdullah  1.5 cr to Srinagar hospitals  നാഷണല്‍ കോണ്‍ഫ്രന്‍സ്  ഫറൂഖ് അബ്ദുള്ള
കൊവിഡ്-19 ദുരിതാശ്വാസം: ഫറൂഖ് അബ്ദുള്ള 1.5 കോടി നല്‍കും

By

Published : Mar 29, 2020, 4:24 PM IST

ശ്രീനഗര്‍: കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ സഹായവുമായി നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്‍റും മുന്‍ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ള. ശ്രീനഗര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ക്ക് 1.5 കോടി രൂപയാണ് സഹായമായി നല്‍കുക. ശ്രീനഗര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എസ്എംഎച്ച്എസ് ആശുപത്രി, സി.ഡി ആശുപത്രി, ജി.ബി ആശുപത്രി എന്നിവക്കായി തുക വീതിച്ചു നല്‍കും. നാഷണല്‍ കോണ്‍ഫറന്‍സിന്‍റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലാണ് ഇക്കാര്യം അറിയിച്ചത്. അനന്തനാഗ് എം.പി ഹസ്സന്‍ മസൂദിയും ഒരു കോടി രൂപ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details