ന്യൂഡൽഹി:കൊവിഡ് കേസുകൾ വർധിച്ചതോടെ കേന്ദ്രസർക്കാരിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വീണ്ടും രംഗത്തെത്തി. ഇന്ത്യയിലെ കൊവിഡ് പ്രതിരോധം, നോട്ട് നിരോധനം, ജിഎസ്‌ടി നടപ്പാക്കൽ തുടങ്ങിയ പരാജയങ്ങളെക്കുറിച്ച് ഹാർവാർഡ് ബിസിനസ് സ്‌കൂളിന് ഭാവിയിൽ പഠനങ്ങൾ നടത്താമെന്നാണ് രാഹുൽ ഗാന്ധിയുടെ പുതിയ പരിഹാസം.
കേന്ദ്രസർക്കാരിന്‍റെ പരാജയങ്ങളെ എണ്ണിപറഞ്ഞ് രാഹുൽ ഗാന്ധി - ജിഎസ്‌ടി
ഇന്ത്യയിലെ കൊവിഡ് പ്രതിരോധം, നോട്ട് നിരോധനം, ജിഎസ്‌ടി നടപ്പാക്കൽ തുടങ്ങിയ പരാജയങ്ങളെക്കുറിച്ച് ഹാർവാർഡ് ബിസിനസ് സ്‌കൂളിന് ഭാവിയിൽ പഠനങ്ങൾ നടത്താമെന്നാണ് രാഹുൽ ഗാന്ധിയുടെ പുതിയ പരിഹാസം.
ഭാവിയിലെ ഹാർവാർഡ് ബിസിനസ് സ്‌കൂളിന്‍റെ പരാജയത്തെക്കുറിച്ചുള്ള പഠനങ്ങൾ: 1. കൊവിഡ് 2. നോട്ട് നിരോധനം 3. ജിഎസ്‌ടി നടപ്പാക്കൽ എന്നിങ്ങനെയാണെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. ട്വീറ്റിനൊപ്പം പങ്കുവെച്ച വീഡിയോയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ദിനംപ്രതിയുള്ള കൊവിഡ് കേസുകളുടെ വർധനവ് കാണിക്കുന്ന ഗ്രാഫും കാണാൻ സാധിക്കും. കൊവിഡ് കേസുകൾ കൂടിയതോടെ ലോകത്തെ കൊവിഡ് രോഗികളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. 24,850 കൊവിഡ് കേസുകളാണ് 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്.