സര്‍വകലാശാല പരീക്ഷകൾ റദ്ദാക്കി ഡല്‍ഹി സര്‍ക്കാര്‍ - കൊവിഡ് 19
കൊവിഡ് പശ്ചാത്തലം കണക്കിലെടുത്ത് സര്‍വകലാശാലകളിലെ അവസാന വര്‍ഷ പരീക്ഷയും എല്ലാ സെമസ്റ്റര്‍ പരീക്ഷകളും റദ്ദാക്കി.
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള എല്ലാ സര്‍വകലാശാലകളിലെയും പരീക്ഷകൾ റദ്ദാക്കിയതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. കൊവിഡ് പശ്ചാത്തലം കണക്കിലെടുത്ത് സര്‍വകലാശാലകളിലെ അവസാന വര്‍ഷ പരീക്ഷയും എല്ലാ സെമസ്റ്റര്‍ പരീക്ഷകളും റദ്ദാക്കി. ഇന്‍റേണല്‍ പരീക്ഷകളുടെയും മുൻ പരീക്ഷകളുടെ മാര്‍ക്കുകളുടെയും അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്താനും വിദ്യാര്‍ഥികൾക്ക് ബിരുദം നല്‍കാനും മനീഷ് സിസോദിയ ആവശ്യപ്പെട്ടു. കൊവിഡ് മൂലം സര്‍വകലാശാലകളില്‍ പഠനം തടസപ്പെട്ടു. അതിനാല്‍ പരീക്ഷകൾ നടത്താൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.