ചണ്ഡിഗഡ്: പഞ്ചാബില്‍ നാല് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 187 ആയി. വെള്ളിയാഴ്‌ച 217 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിതരുടെ എണ്ണം 7,357 ആയി ഉയര്‍ന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
പഞ്ചാബില്‍ നാല് കൊവിഡ് മരണം കൂടി - Punjab
അമൃത്സർ, ജലന്ധർ, ഫത്തേഗഡ് സാഹിബ്, മൊഹാലി എന്നിവിടങ്ങളിലാണ് കൊവിഡ് മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്‌തത്.

അമൃത്സർ, ജലന്ധർ, ഫത്തേഗഡ് സാഹിബ്, മൊഹാലി എന്നിവിടങ്ങളിലാണ് കൊവിഡ് മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്‌തത്. പുതുതായി റിപ്പോര്‍ട്ട് ചെയ്‌ത കേസുകളില്‍ 15 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും രണ്ട് പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. അതേസമയം സംസ്ഥാനത്ത് 72 പേര്‍ കൂടി രോഗമുക്തി നേടി. 5,017 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്. 2,153 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. പഞ്ചാബില്‍ ലുധിയാനയിലാണ് ഏറ്റവും കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. ഇവിടെ 1,287 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ സംസ്ഥാനത്ത് 3,78,045 സാമ്പിളുകൾ കൊവിഡ് പരിശോധനക്ക് വിധേയമാക്കി.