കേരളം

kerala

ETV Bharat / bharat

രാജ്യത്ത് കൊവിഡ് മരണം 1301 ആയി; രോഗികള്‍ 39980 - കൊവിഡ് ഇന്ത്യ വാര്‍ത്ത

39980 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 10,632 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

COVID-19 death toll rises to 1  301; cases climbs to 39  980  കൊവിഡ് 19  കൊവിഡ് ഇന്ത്യയില്‍  കൊവിഡ് വാര്‍ത്ത  കൊവിഡ് ഇന്ത്യ വാര്‍ത്ത  ലോക്ക് ഡൗണ്‍
രാജ്യത്ത് കൊവിഡ് മരണം 1301 ആയി; രോഗികള്‍ 39980

By

Published : May 3, 2020, 11:08 AM IST

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മരണം 1301 ആയി. 39980 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 10,632 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഒരു രോഗി രാജ്യം വിട്ടു. വിദേശികളായ 111 പേരെ കൂടി ചേര്‍ത്തുള്ള രോഗികളുടെ കണക്കാണിത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. 521 പേര്‍ക്ക് സംസ്ഥാനത്ത് ജീവന്‍ നഷ്ടമായി. ഗുജറാത്ത് 262, മധ്യപ്രദേശ് 151, രാജസ്ഥാന്‍ 65, ഡല്‍ഹി 64, ഉത്തര്‍ പ്രദേശ് 43, പശ്ചിമ ബംഗാള്‍ 33, ആന്ധ്രപ്രദേശ് 33, തമിഴ്നാട് 29, തെലങ്കാന 28, കര്‍ണ്ണാടക 25, പഞ്ചാബ് 20, ജമ്മുകശ്മീര്‍ 8, ബീഹാര്‍ 4, ഹരിയാന 4, കേരളം 3, ജാര്‍ഖണ്ഡ് 3, മേഘാലയ, ഹിമാചല്‍ പ്രദേശ്, ഓഡിഷ, അസം എന്നിവിടങ്ങളില്‍ ഒരോ മരണവുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ABOUT THE AUTHOR

...view details