കേരളം

kerala

ETV Bharat / bharat

രാജസ്ഥാനില്‍ കൊവിഡ് മരണ നിരക്ക് 256 ആയി - COVID-19

123 പേര്‍ക്കാണ് പുതുതായി സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജസ്ഥാനിലെ കൊവിഡ് ബാധിതരുടെ എണ്ണം 11,368 ആയി.

രാജസ്ഥാനില്‍ കൊവിഡ് മരണ നിരക്ക് 256 ആയി  കൊവിഡ് 19  രാജസ്ഥാന്‍ കൊവിഡ് 19  രാജസ്ഥാന്‍  COVID-19 death toll in Rajasthan rises to 256  123 fresh cases detected  COVID-19  Rajasthan
രാജസ്ഥാനില്‍ കൊവിഡ് മരണ നിരക്ക് 256 ആയി

By

Published : Jun 10, 2020, 1:04 PM IST

ജയ്‌പൂര്‍: രാജസ്ഥാനില്‍ ഒരാള്‍ കൂടി മരിച്ചതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 256 ആയി. 123 പേര്‍ക്കാണ് പുതുതായി സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജസ്ഥാനിലെ കൊവിഡ് ബാധിതരുടെ എണ്ണം 11,368 ആയി. ഇന്ന് ജോധ്‌പൂര്‍ സ്വദേശിയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ജയ്‌പൂരിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത്. 2500 കൊവിഡ് കേസുകളും 118 മരണവുമാണ് ജയ്‌പൂരില്‍ റിപ്പോര്‍ട്ട് ചെയ്‌തത്. ജോധ്‌പൂരില്‍ 1944 കൊവിഡ് കേസുകളും 26 മരണവും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.

ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 40 പേര്‍ ജയ്‌പൂരില്‍ നിന്നും, 30 പേര്‍ ഭരത്‌പൂരില്‍ നിന്നും, 11 പേര്‍ സികാറില്‍ നിന്നും,ജുന്‍ജുനുവില്‍ നിന്ന് 9 പേരും, നാഗൗറില്‍ നിന്ന് 5 പേരും,കോട്ടയില്‍ നിന്ന് മൂന്നും,അല്‍വാറില്‍ നിന്ന് 2 പേരും ഉള്‍പ്പെടുന്നു. കണക്കുകള്‍ പ്രകാരം നിലവില്‍ സംസ്ഥാനത്ത് 2610 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. 8152 പേരാണ് രോഗവിമുക്തി നേടി ഇതുവരെ ആശുപത്രി വിട്ടത്.

ABOUT THE AUTHOR

...view details