ജയ്പൂർ:രാജസ്ഥാനിലെ കൊവിഡ് മരണസംഖ്യ 251 ആയി ഉയർന്നു. പുതിയതായി അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്‌തു. 144 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 11,020 ആയി. ജയ്‌പൂരിൽ നിന്ന് രണ്ട് പേരും, ജോദ്‌പൂർ, അജ്‌മീർ എന്നിവിടങ്ങളിൽ നിന്ന് ഓരോ രോഗികളും, ഇതര സംസ്ഥാനത്ത് നിന്നുള്ള ഒരാളുമാണ് മരിച്ചത്.
രാജസ്ഥാനിൽ കൊവിഡ് മരണസംഖ്യ 250 കടന്നു - രാജസ്ഥാൻ കൊവിഡ് മരണം
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 11,000 കടന്നു. 7,779 പേർ രോഗമുക്തി നേടി.
പുതിയ കൊവിഡ് കേസുകളിൽ ജയ്‌പൂരിൽ നിന്ന് 61, ഭരത്പൂരിൽ നിന്ന് 30, അൽവാറിൽ നിന്ന് 11, ജോധ്പൂരിൽ നിന്ന് ഏഴ്, ചുരുവിൽ നിന്ന് ഏഴ്, കോട്ടയിൽ നിന്ന് ആറ്, സികാറിൽ നിന്ന് അഞ്ച്, ബാർമെറിൽ നിന്ന് നാല്, ദൗസയിൽ നിന്ന് മൂന്ന്, ജലോർ, ജലവാർ എന്നിവിടങ്ങളിൽ നിന്ന് രണ്ട്, ബിക്കാനെർ, ദുൻഗർപൂർ, ശ്രീഗംഗനഗർ, സ്വായ് മാധോപൂർ, ഇതര സംസ്ഥാനത്ത് നിന്നുള്ള ഒരാളും ഉൾപ്പെടുന്നു. ജയ്‌പൂരിൽ നിന്ന് 2,321 കൊവിഡ് കേസുകളും 117 മരണങ്ങളും റിപ്പോർട്ട് ചെയ്‌തു. ജോധ്‌പൂരിൽ നിന്ന് 1,887 കേസുകളും 24 മരണങ്ങളും റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്ത് 2,587 പേർ ചികിത്സയിൽ തുടരുമ്പോൾ 7,779 പേർ രോഗമുക്തി നേടി.