കേരളം

kerala

ETV Bharat / bharat

ഇൻഡോറിൽ കൊവിഡ് ബാധിച്ച് മരിച്ചത് 68 പേർ - Madhya Pradesh

മധ്യപ്രദേശിൽ ഏറ്റവും കൂടുതൽ രോഗബാധിതരുള്ള ജില്ലയായ ഇൻഡോറിൽ 1,485 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. എന്നാൽ, കൊവിഡ് പോസിറ്റീവാകുന്ന കേസുകളുടെ എണ്ണം കുറയുകയാണെന്നാണ് റിപ്പോർട്ടുകൾ.

ഭോപ്പാൽ  മധ്യപ്രദേശിലെ ഇൻഡോർ  കൊവിഡ് മരണസംഖ്യ  ലോക്ക് ഡൗൺ  കൊറോണ  കൊവിഡ് 19  ഇൻഡോറിൽ കൊവിഡ് ബാധ  covid 19  corona virus  lock down Indore  MP cases  Madhya Pradesh
ഇൻഡോറിൽ കൊവിഡ് ബാധ

By

Published : Apr 30, 2020, 2:49 PM IST

ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ കൊവിഡ് മരണസംഖ്യ 68 ആയി. കഴിഞ്ഞ 12 ദിവസത്തിനുള്ളിൽ മൂന്ന് പേരാണ് ജില്ലയിൽ മരിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള ജില്ലയായ ഇൻഡോറിൽ 1,485 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഇതിൽ ഇന്ന് സ്ഥിരീകരിച്ച 19 രോഗികളും ഉൾപ്പെടുന്നു. എന്നാൽ, കൊവിഡ് പോസിറ്റീവാകുന്ന കേസുകളുടെ എണ്ണം കുറയുകയാണെന്ന് ഇന്‍ഡോര്‍ ചീഫ് മെഡിക്കല്‍ ആന്‍റ് ഹെല്‍ത്ത് ഓഫീസര്‍ ഡോ. പ്രവീണ്‍ ജാദിയ വ്യക്തമാക്കി. അടുത്ത 15 ദിവസങ്ങൾക്കുള്ളിൽ രോഗത്തെ പരമാവധി നിയന്ത്രണത്തിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് വരെയുള്ള കണക്കുകൾ വിശകലനം ചെയ്യുമ്പോൾ ജില്ലയിലെ മരണനിരക്ക് 4.58 ശതമാനത്തിലാണ് നിൽക്കുന്നത്. കഴിഞ്ഞ മാസം 25 മുതൽ ഇൻഡോറിലെ നഗരപരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടുത്തെ ഗ്രാമപ്രദേശങ്ങളിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങളും കർശനമായി നടപ്പിലാക്കി വരുന്നു.

ABOUT THE AUTHOR

...view details