കേരളം

kerala

ETV Bharat / bharat

ഡൽഹിയിൽ കൊവിഡ് മരണസംഖ്യ 129 ആയി - delhi covid death

ഡൽഹിയിലെ ആകെ കൊവിഡ് ബാധിതർ 9,333. രോഗമുക്തി നേടിയവർ 3,518

ഡൽഹി കൊവിഡ് മരണസംഖ്യ  ഡൽഹി കൊവിഡ്  എസ്ഒപി  delhi covid update  delhi covid death  SOP
ഡൽഹിയിൽ കൊവിഡ് മരണസംഖ്യ 129

By

Published : May 16, 2020, 9:55 PM IST

ന്യൂഡൽഹി: ഡൽഹിയിൽ കൊവിഡ് ബാധിച്ച് ആറ് പേർ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 129 ആയി ഉയർന്നു. 438 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതർ 9,333 ആയി. വ്യാഴാഴ്‌ച മാത്രം 472 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. മരിച്ചവരിൽ 62 രോഗികളും 60 വയസിന് മുകളിൽ പ്രായമുള്ളവരാണ്. 35 പേർ 50 മുതൽ 59 വയസിനിടയിൽ പ്രായമുള്ളവരും, 26 പേർ 50 വയസിന് താഴെ പ്രായമുള്ളവരുമായിരുന്നു.

കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി ഡൽഹിയിലെ ആശുപത്രികൾക്കും, മറ്റ് ആരോഗ്യ കേന്ദ്രങ്ങൾക്കും ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (എസ്ഒപി) ഡൽഹി സർക്കാർ നിർദേശിച്ചു. 3,518 പേർ രോഗമുക്തി നേടിയപ്പോൾ 5,254 പേർ ചികിത്സയിൽ തുടരുകയാണ്. തുഗ്ലകാബാദിലെ ബാത്ര ഹോസ്‌പിറ്റൽ ആന്‍റ് റിസർച്ച് സെന്‍റർ, സഫ്‌ദർജംഗിലെ സിഗ്നസ് ഓർത്തോകെയർ ഹോസ്‌പിറ്റൽ എന്നീ രണ്ട് സ്വകാര്യ ആശുപത്രികൾ കൂടി കൊവിഡ് ആശുപത്രികളാക്കി മാറ്റി. 1,30,845 കൊവിഡ് പരിശോധനകൾ ഇതുവരെ നടത്തി കഴിഞ്ഞു. 1,983 പേർ ഹോം ഐസൊലേഷനിൽ കഴിയുന്നുണ്ട്. 155 പേർ ഐസിയുവിലും 26 പേർ വെന്‍റിലേറ്ററിലുമാണ്. 76 കണ്ടെയ്‌ൻമെന്‍റ് സോണുകളാണ് ഡൽഹിയിലുള്ളത്.

ABOUT THE AUTHOR

...view details