കൊൽക്കത്ത: വ്യാഴാഴ്ച പത്ത് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ പശ്ചിമ ബംഗാളിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 283 ആയി. 368 പേർക്ക് കൂടി പുതുതായി കൊവിഡ് ബാധിച്ചു. ഇതോടെ ഇതുവരെ 6,876 പേർക്ക് രോഗം സ്ഥിരീകരിച്ചു.
ബംഗാളിൽ കൊവിഡ് കവർന്നത് 283 ജീവനുകൾ - കൊൽക്കത്ത കൊവിഡ്
ഇതുവരെ സംസ്ഥാനത്ത് 6,876 പേർക്ക് രോഗം സ്ഥിരീകരിച്ചു.
Covid
188 പേർക്ക് കൂടി വ്യാഴാഴ്ച രോഗം ഭേദമായതോടെ 2,768 പേർ ഇതുവരെ രോഗമുക്തരായി. മരിച്ചവരിൽ അഞ്ച് പേർ കൊൽക്കത്തയിൽ നിന്നും മൂന്ന് പേർ ഹൗറയിൽ നിന്നും രണ്ട് പേർ നോർത്ത് 24 പർഗനാസിൽ നിന്നുള്ളവരുമാണ്. ഇതുവരെ സംസ്ഥാനത്ത് 2,41,831പേരുടെ സാമ്പിളുകൾ പരിശോധിച്ചു.