ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് മരണനിരക്ക് കുറഞ്ഞതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ജൂണില്‍ ഡല്‍ഹിയിലെ മരണനിരക്ക് 44 ശതമാനം കുറഞ്ഞതായി കണക്കുകളെ അടിസ്ഥാനപ്പെടുത്തി അദ്ദേഹം പറഞ്ഞു. മരണനിരക്ക് ഇനിയും താഴുകയും പൂജ്യത്തിലെത്തുകയും ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മഹാമാരി തുടങ്ങിയതിനുശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യമാണിതെന്നും ഞങ്ങള്‍ ഇപ്പോഴും സന്തുഷ്‌ടരല്ലെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം ഡല്‍ഹിയില്‍ ഇതുവരെ 1,30,606 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 11,904 പേര്‍ ചികില്‍സയില്‍ തുടരുന്നു. 11,48,75 പേര്‍ ഇതുവരെ രോഗവിമുക്തി നേടുകയും 3,827 പേര്‍ മരിക്കുകയും ചെയ്‌തു.
ഡല്‍ഹിയില്‍ കൊവിഡ് മരണനിരക്ക് കുറഞ്ഞതായി അരവിന്ദ് കെജ്‌രിവാള്‍ - ഡല്‍ഹി
ഡല്‍ഹിയിലെ മരണനിരക്ക് 44 ശതമാനം കുറഞ്ഞതായി കണക്കുകളെ അടിസ്ഥാനപ്പെടുത്തി മുഖ്യമന്ത്രി പറഞ്ഞു.
ഡല്‍ഹിയില്‍ കൊവിഡ് മരണനിരക്ക് കുറഞ്ഞതായി അരവിന്ദ് കെജ്‌രിവാള്‍
അതേസമയം രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 14 ലക്ഷം കടന്നിരിക്കുകയാണ്. 24 മണിക്കൂറിനിടെ 49,931 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 14,35,453 ആയി. ഇതില്‍ 4,85,114 പേരാണ് ചികില്‍സയില്‍ തുടരുന്നത്. 9,17,568 പേര്‍ ഇതുവരെ രോഗവിമുക്തി നേടുകയും 32,771 പേര്‍ മരിക്കുകയും ചെയ്‌തെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു.