കേരളം

kerala

ETV Bharat / bharat

സ്വയം പര്യാപ്‌ത രാജ്യമായി മാറാന്‍ കൊവിഡ് പ്രതിസന്ധിയെ ഒരു അവസരമാക്കി മാറ്റണമെന്ന് മോദി - മോദി

നിലവിലെ കൊവിഡ് പ്രതിസന്ധിയെ ഒരവസരമാക്കി മാറ്റാന്‍ ഒരോ പൗരനും തീരുമാനിക്കണംപാകിസ്ഥാന്‍റെ ഷെല്ലാക്രമണം; കശ്മീരിലെ വനമേഖലയിൽ തീപിടിത്തം ഇത് രാജ്യത്തിന്‍റെ പ്രധാന വഴിത്തിരിവായിരിക്കണം. സ്വയം പര്യാപ്‌തത എന്നതാണ് ആ വഴിത്തിരിവെന്നും അദ്ദേഹം വ്യക്തമാക്കി.

COVID-19 crisis should be turned into an opportunity for self-reliant India: PM Modi  Prime Minister Narendra Modi  95th Annual Plenary Session of the Indian Chamber of Commerce  സ്വയം പര്യാപ്‌ത രാജ്യമായി മാറാന്‍ കൊവിഡ് പ്രതിസന്ധിയെ ഒരു അവസരമായി മാറ്റണമെന്ന് മോദി  മോദി  നരേന്ദ്ര മോദി
സ്വയം പര്യാപ്‌ത രാജ്യമായി മാറാന്‍ കൊവിഡ് പ്രതിസന്ധിയെ ഒരു അവസരമാക്കി മാറ്റണമെന്ന് മോദി

By

Published : Jun 11, 2020, 2:08 PM IST

ന്യൂഡല്‍ഹി: സ്വയം പര്യാപ്‌ത രാജ്യമായി ഇന്ത്യ മാറുന്നതിനായി കൊവിഡ് പ്രതിസന്ധിയെ ഒരു വഴിത്തിരിവായി കാണണമെന്ന് മോദി. ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സിന്‍റെ 95ാമത് പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിലെ കൊവിഡ് പ്രതിസന്ധിയെ ഒരവസരമാക്കി മാറ്റാന്‍ ഒരോ പൗരനും തീരുമാനിക്കണം .ഇത് രാജ്യത്തിന്‍റെ പ്രധാന വഴിത്തിരിവായിരിക്കണം. സ്വയം പര്യാപ്‌തത എന്നതാണ് ആ വഴിത്തിരിവെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ചെയ്യേണ്ട ഏറ്റവും എളുപ്പമായ രീതിയെന്തെന്നാല്‍ ഇന്ത്യക്കാരെ സ്വന്തം ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയും മറ്റ് രാജ്യങ്ങളില്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് വിപണി ഉണ്ടാക്കാകുകയെന്നുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ കിഴക്ക് ,വടക്കു കിഴക്കന്‍ ഭാഗങ്ങളുടെ വികസനത്തിന് ഇന്‍റര്‍നാഷണല്‍ ചേംബര്‍ ഓഫ് കോമേഴ്‌സിന്‍റെ(ഐസിസി) സംഭാവനകളെയും പ്രശംസിക്കാന്‍ പ്രധാനമന്ത്രി മറന്നില്ല. നിര്‍മാണ മേഖലയിലെ പിന്തുണയെ അദ്ദേഹം എടുത്തു പറഞ്ഞു. 1925 ല്‍ ഐസിസി രൂപം കൊണ്ടതുമുതല്‍ ഇന്ത്യയുടെ വളര്‍ച്ചയാണ് കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വടക്കു കിഴക്കന്‍ മേഖലയില്‍ ലഭ്യമായ മുള, മറ്റ് ജൈവ ഉല്‍പന്നങ്ങള്‍ എന്നിവ ഉപയോഗിച്ച് മേഖലയെ ജൈവകൃഷിയുടെ തട്ടകമാക്കി മാറ്റാമെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details