നാസിക്:18 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ നാസികിൽ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 689 ആയി. പുതിയ പോസിറ്റീവ് കേസുകളിൽ അഞ്ച് പേർ നേരത്തെ മരിച്ചവരാണ്. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 33 ആയി.
നാസികിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 689 ആയി - കൊവിഡ് 19
33 കൊവിഡ് മരണങ്ങളാണ് ജില്ലയിൽ ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കൊവിഡ് ബാധിച്ചവരുടെ എണ്ണം 689 ആയി
547 കേസുകൾ റിപ്പോർട്ട് ചെയ്ത മാലെഗാവിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രോഗം സ്ഥിരീകരിച്ച 18 പേരിൽ ലസൽഗാവിൽ നിന്നുള്ള അഞ്ച് വയസ്സുള്ള ആൺ കുട്ടിയും മാലേഗാവിൽ നിന്നുള്ള 10 ദിവസം പ്രായമുള്ള പെൺകുട്ടിയും ഉൾപ്പെടുന്നതായി അധികൃതർ അറിയിച്ചു.