കേരളം

kerala

ETV Bharat / bharat

കൊവിഡ് 19 ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആരോഗ്യരംഗത്ത് വേഗത കൈവരിക്കാനുള്ള അവസരമെന്ന് ഡബ്ല്യുഎച്ച്ഒ - ആരോഗ്യരംഗത്ത്

നിരവധി രാജ്യങ്ങൾക്ക് വെല്ലുവിളികൾ സമ്മാനിച്ച കൊവിഡ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആരോഗ്യരംഗത്ത് വേഗത കൈവരിക്കാനുള്ള അവസരമാണെന്ന് ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്

വെല്ലുവിളികൾ സമ്മാനിച്ച കൊവിഡ് ആരോഗ്യരംഗത്ത് ആയുഷ്മാൻ ഭാരത്
കൊവിഡ് 19 ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആരോഗ്യരംഗത്ത് വേഗത കൈവരിക്കാനുള്ള അവസരം; ലോകാരോഗ്യ സംഘടനയുടെ തലവൻ

By

Published : Jun 6, 2020, 12:56 PM IST

വാഷിങ്‌ടണ്‍: നിരവധി രാജ്യങ്ങൾക്ക് വെല്ലുവിളികൾ സമ്മാനിച്ച കൊവിഡ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആരോഗ്യരംഗത്ത് വേഗത കൈവരിക്കാനുള്ള അവസരമാണെന്ന് ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആയുഷ്മാൻ ഭാരത് പ്രത്യേകിച്ചും പ്രാഥമിക ആരോഗ്യ സംരക്ഷണത്തിന് ശ്രദ്ധ നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനീവയിൽ നടന്ന പത്രസമ്മേളനത്തിൽ ഇന്ത്യയിലെ കൊവിഡ് സാഹചര്യത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പദ്ധതിയായ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി 2018 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാർ ആരംഭിച്ചതാണ്. കഴിഞ്ഞ മാസം മോദി ഈ പദ്ധതിയിൽ നിന്ന് പ്രയോജനം നേടിയവരുടെ എണ്ണം ഒരു കോടി കടന്നതായി പറഞ്ഞിരുന്നു. 500 ദശലക്ഷത്തിലധികം ഗുണഭോക്താക്കളെ ഉൾക്കൊള്ളാനും പദ്ധതി ലക്ഷ്യമിടുന്നു. ഒരു കുടുംബത്തിന് പ്രതിവർഷം 5,00,000 രൂപ കവറേജ്. ആയുഷ്മാൻ ഭാരത് ഈ മഹാമാരിയെ നേരിടാൻ ഉപയോഗിക്കുന്നത് വളരെ നല്ല അവസരമാണ് എന്നും ഗെബ്രിയേസസ് പറഞ്ഞു.

അതേസമയം ഇറ്റലിയെ തള്ളി വൈറസ് ബാധിച്ച ആറാമത്തെ രാജ്യമായി കഴിഞ്ഞദിവസം ഇന്ത്യ മാറിയിരുന്നു. ഇന്ത്യയിൽ ഏകദിന കൊവിഡ് രോഗികളുടെ ഏറ്റവും കൂടിയ എണ്ണമായ 9,887 ആയി. 294 മരണവും റിപ്പോർട് ചെയ്തു. ഇതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,36,657 ഉം മരണസംഖ്യ 6,642 ഉം ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ABOUT THE AUTHOR

...view details