ന്യൂഡൽഹി: രാഷ്ട്രീയ നേതാക്കള്‍ക്ക് കൊവിഡ് രോഗാണുവാഹക കത്തുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ഇന്‍റര്‍പോൾ. ലോക രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം രണ്ടാമതും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഇന്‍റര്‍പോളിന്‍റെ മുന്നറിയിപ്പ്. ഇന്ത്യ ഉള്‍പ്പെടെ 194 രാജ്യങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ ആന്ത്രാക്സ് രോഗം പടർന്ന സാഹചര്യത്തിൽ ഇത്തരത്തിൽ രോഗാണുവാഹക കത്തുകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
കൊവിഡ് രോഗാണു വഹിക്കുന്ന കത്തുകൾ; മുന്നറിയിപ്പുമായി ഇന്‍റർപോൾ
ഇന്ത്യ ഉള്‍പ്പെടെ 194 രാജ്യങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്
നിയമപാലകർ, ആരോഗ്യ പ്രവർത്തകർ എന്നിവരുടെ മുഖത്ത് മനപൂർവ്വമായി തുപ്പുകയും ചുമക്കുകയും ചെയ്യുന്ന സംഭവങ്ങൾ ലോകരാഷ്ട്രങ്ങളിൽ പലയിടത്തും റിപ്പോർട്ട് ചെയ്തിരുന്നു. ഇവർ കൊവിഡ് ബാധിതരാണെങ്കിൽ അത് രോഗ സാധ്യത ഉയർത്തുമെന്ന് ഇന്‍റർപോൾ പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ പറയുന്നു. വ്യാജ മെഡിക്കൽ ഉൽപ്പന്നങ്ങളുടെ വൻതോതിലുള്ള വിതരണവും വ്യക്തിഗത ശുചിത്വ ഉൽപ്പന്നങ്ങൾക്ക് വില ഉയർത്തുന്ന പ്രവണതയും ഉയർന്നുവരുന്നതായി റിപ്പോർട്ടുണ്ട്. 2020 മാർച്ച് മുതൽ ഇന്‍റർപോൾ നടത്തിയ ഓപ്പറേഷനിൽ വിപണിയിൽ ഡിസ്പോസിബിൾ സർജിക്കൽ മാസ്കുകൾ, ഹാൻഡ് സാനിറ്റൈസർ, ആന്‍റിവൈറൽ-ആന്‍റിമലേറിയൽ മരുന്നുകൾ, വാക്സിനുകൾ, കൊവിഡ് -19 ടെസ്റ്റ് കിറ്റുകൾ തുടങ്ങി വ്യാജ മെഡിക്കൽ വസ്തുക്കളുടെ വർധനവ് ഉണ്ടായതായി കണ്ടെത്തി.
അതേസമയം, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, മണിപ്പൂർ എന്നീ നാല് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല സംഘത്തെ അയച്ചു. കൊവിഡ് രൂക്ഷമായ ജില്ലകളിൽ സംഘം സന്ദർശനം നടത്തുകയും സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ട നിർദേശം നൽകുകയും ചെയ്തു.