കേരളം

kerala

ETV Bharat / bharat

സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാന്‍ നവീന നയങ്ങള്‍ നടപ്പാക്കണം

ആഗോള തലത്തില്‍ തൊഴിൽ സേനയുടെ 81 ശതമാനം (330 ബില്യൺ) ആളുകള്‍ക്കും ഉപജീവനമാർഗമായ വ്യവസായങ്ങൾ ഭാഗികമായി അല്ലെങ്കിൽ പൂർണമായും അടച്ചുപൂട്ടിയതായി ഐക്യരാഷ്ട്രസഭ അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

സാമ്പത്തിക സൂസ്ഥിരത ഉറപ്പാക്കാന്‍ നവീനമായ നയങ്ങള്‍ നടപ്പാക്കണം  ആഗോളത്തലത്തില്‍ തൊഴിൽ സേന  കൊവിഡ്‌ 19  COVID-19
സാമ്പത്തിക സൂസ്ഥിരത ഉറപ്പാക്കാന്‍ നവീനമായ നയങ്ങള്‍ നടപ്പാക്കണം

By

Published : Apr 14, 2020, 12:04 PM IST

കൊവിഡ്‌ 19 കാരണം സംഭവിച്ച മരണവും നാശവും മനുഷ്യരാശിയെയും ഉപജീവന മാര്‍ഗങ്ങളെയും കാര്‍ന്ന് തിന്നുകയാണ്. ലോകമെമ്പാടുമായി 1.15 ലക്ഷത്തിലധികം ആളുകള്‍ മരിക്കുകയും 20 ലക്ഷത്തോളം പേര്‍ക്ക് കൊവിഡ് 19 ബാധിക്കുകയും ചെയ്‌തു. പല രാജ്യങ്ങളും ആസന്നമായ സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയെ അഭിമുഖീകരിക്കാന്‍ ഒരുങ്ങുകയാണ്. 170 രാജ്യങ്ങളിലെ ആളോഹരി വരുമാനം കുറയുകയാണെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) അടുത്തിടെ ചൂണ്ടി കാട്ടിയിരുന്നു. ആഗോള തലത്തില്‍ തൊഴിൽ സേനയുടെ 81 ശതമാനം (330 ബില്യൺ) ആളുകള്‍ക്കും ഉപജീവനമാർഗമായ വ്യവസായങ്ങൾ ഭാഗികമായി അല്ലെങ്കിൽ പൂർണമായും അടച്ചുപൂട്ടിയതായി ഐക്യരാഷ്ട്രസഭ അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

കൊവിഡ് ജീവനും തൊഴിലിലും ഭീഷണിയായി തുടരുകയാണെങ്കിൽ സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാകുമെന്ന് ഐ‌എം‌എഫ് മുന്നറിയിപ്പ് നൽകി. കൊവിഡ്‌ പ്രതിസന്ധി മാറുമ്പോഴേക്കും ലോക ജനസംഖ്യയുടെ പകുതിയും ദാരിദ്ര്യത്തിലേക്ക് വീഴുമെന്ന് ആഗോള ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഓക്‌സ്‌ഫാം ഇന്‍റര്‍നാഷനല്‍ കണക്കാക്കുന്നു. വ്യവസായങ്ങൾ അടച്ചുപൂട്ടിയതോടെ തൊഴിലവസരങ്ങൾ ലോകമെമ്പാടും പകുതിയിലേക്ക് ചുരുങ്ങും. അമേരിക്കയിൽ 70 ദശലക്ഷം തൊഴിലില്ലാത്തവർ തൊഴിലില്ലായ്‌മ ആനുകൂല്യങ്ങൾക്കായി കാത്തിരിക്കുന്നത് സാമ്പത്തിക മാന്ദ്യത്തിന്‍റെ സൂചനയാണ്. നിലവിലെ സാമ്പത്തിക സ്ഥിതിയെ 1930 കളിലെ മഹാമാന്ദ്യവുമായി ഐ‌എം‌എഫ് താരതമ്യം ചെയ്യുന്നത് കൂടുതൽ ഭയപ്പെടുത്തുന്നതാണ്.

അഞ്ച് ദശലക്ഷം ആളുകളെ കൊന്ന സ്പാനിഷ് ഇൻഫ്ലുവൻസ

ഒന്നാം ലോകമഹായുദ്ധ കാലത്ത് സ്പാനിഷ് ഇൻഫ്ലുവൻസ അഞ്ച് ദശലക്ഷം ആളുകളെ കൊന്നൊടുക്കി. പത്തുവർഷത്തിന് ശേഷം 1930 കളിൽ അമേരിക്കയിൽ ആരംഭിച്ച ‘ദി ഗ്രെയറ്റ് ഡിപ്രെഷന്‍’ എന്ന് അറിയപ്പെട്ട സാമ്പത്തിക മാന്ദ്യം പല ലോക രാജ്യങ്ങളെയും സാമ്പത്തിക അസ്ഥിരതയിലേക്ക് തള്ളിവിട്ടു.

ഇപ്പോൾ കൊവിഡ്-19 എല്ലാ ഭൂഖണ്ഡങ്ങളിലേയും ജനങ്ങളേയും രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിരതയ്ക്കും വലിയ വെല്ലുവിളിയാണ് ഉണ്ടാക്കുന്നത്. വൈറസ് വ്യാപകമായി ബാധിച്ചതിനാൽ നൂറുകണക്കിന് രാജ്യങ്ങൾ ഇതിനകം അതിർത്തികൾ അടച്ചിട്ടുണ്ട്. ഇറക്കുമതിയെയും കയറ്റുമതിയെയും ആശ്രയിക്കുന്ന അന്താരാഷ്ട്ര വ്യാപാരത്തിന്‍റെ തകർച്ചയോടെ വികസ്വര രാജ്യങ്ങൾ അതിന്‍റെ ഭാരം വഹികേണ്ടതായി വരുന്നു. ജി 20 രാജ്യങ്ങൾ ഇതിനകം തന്നെ 5 ട്രില്യൺ ഡോളർ പാക്കേജുകളുമായി ആഭ്യന്തര വ്യവസായ മേഖലകളെ ആകർഷിക്കാൻ ശ്രമിക്കുകയാണ്. അതേസമയം വലിയ സാമ്പത്തിക ശക്തിയില്ലാത്ത രാജ്യങ്ങൾ അന്താരാഷ്ട്ര സഹായത്തിനായി കാത്തിരിക്കുകയാണ്. ആഗോള വ്യാപാരം ഈ വർഷം 13ൽ നിന്ന് 32 ശതമാനമായി ചുരുങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ലോക വ്യാപാര സംഘടന 1930കളിൽ നടപ്പാക്കിയത്‌ പോലുള്ള ലോക രാജ്യങ്ങളുടെ സംരക്ഷണവാദ നയങ്ങളേയും ഭയക്കുകയാണ്. വികസ്വര രാജ്യങ്ങൾക്കായി രണ്ടര ട്രില്യൺ ഡോളർ പാക്കേജ് വേണമെന്ന ഐക്യരാഷ്ട്രസഭയുടെ അഭ്യർത്ഥന അംഗ രാജ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കിൽ ആസന്നമായ സാമ്പത്തിക മാന്ദ്യകാലത്ത് ലോകത്തിലെ പാവപ്പെട്ട ജനതയെ അത് വളരെ മോശമായി തന്നെ ബാധിക്കും.

ഇന്ത്യയുടെ സാമ്പത്തിക നയം

കൊവിഡ്‌ 19 മനുഷ്യരാശിയുടെ ഭാവിയെ ഭീഷണിയിലാക്കുന്ന ഒരു പിശാചിനെപ്പോലെ മാറുകയാണെന്ന റിസർവ് ബാങ്ക് പ്രസ്താവന അക്ഷരാർത്ഥത്തിൽ ശരിയാണ്.

കൊവിഡ് 19 ലോക സമ്പദ്‌വ്യവസ്ഥയില്‍ പ്രതിവർഷം അഞ്ച് ട്രില്യൺ ഡോളറിന് സമാനമായ നാശം വിതയ്ക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് ജപ്പാനിലെ പ്രതിവര്‍ഷ ആഭ്യന്തര വളര്‍ച്ചാ നിരക്കിനെക്കാള്‍ ഉയർന്നതാണ്. കൊവിഡ് 19നുള്ള വാക്‌സിന്‍ കണ്ടെത്തുന്നതുവരെ പ്രശ്‌നങ്ങൾ അവസാനിക്കില്ലെന്ന വസ്തുതയുടെ പശ്ചാത്തലത്തിൽ എല്ലാ രാജ്യങ്ങളും പുരോഗതിയും വളർച്ചയും നിലനിർത്താൻ പരസ്പരം സഹായിക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. സാമ്പത്തിക മാന്ദ്യത്തെ നേരിടാൻ ഇന്ത്യ 10 ലക്ഷം കോടി രൂപയുടെ സാമ്പത്തിക രക്ഷ പദ്ധതി പ്രഖ്യാപിക്കേണ്ടതുണ്ടെന്ന് ഫിക്കിയുടെ സാമ്പത്തിക വിദഗ്ധർ കരുതുന്നു. മൂന്നാഴ്ചത്തെ ലോക്‌ഡൗണ്‍ നടപടി മൂലം ഇന്ത്യക്ക് 9 ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടായതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.

രാജ്യത്തെ വ്യവസായങ്ങളെ സാമ്പത്തിക സുസ്ഥിരതയിലേക്ക് നയിക്കേണ്ടതിന് നാല് ലക്ഷം കോടി രൂപ പാക്കേജ് നിർണായകമാകുന്ന ഈ സമയത്ത് ഇന്ത്യയുടെ സാമ്പത്തിക നയം വൈവിധ്യവല്‍ക്കരിക്കേണ്ടതുണ്ട്. ഭയാനകമായ കൊവിഡില്‍ നിന്ന് ആളുകളെ രക്ഷിക്കാനും രാജ്യത്തിന്‍റെ സുസ്ഥിര വികസനം ഉറപ്പാക്കാനും സർക്കാർ നയങ്ങൾ മൂർച്ച കൂട്ടേണ്ടതുണ്ട്.

ABOUT THE AUTHOR

...view details