കൊവിഡ് 19; അന്താരാഷ്‌ട്ര അതിർത്തികൾ അടച്ച് ഇന്ത്യ - ആഗോള മഹാമാരി
മാർച്ച് 15 അർധരാത്രിയോടെ ഇന്തോ-ബംഗ്ലാദേശ്, ഇന്തോ-നേപ്പാൾ, ഇന്തോ-ഭൂട്ടാൻ, ഇന്തോ-മ്യാൻമർ അതിർത്തികൾ അടച്ചിടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു
ന്യൂഡൽഹി: കൊവിഡ് 19 ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര അതിർത്തികൾ അടച്ചിട്ട് ഇന്ത്യ. ലോകാരോഗ്യ സംഘടന കൊവിഡ് 19നെ ആഗോള മഹാമാരിയായി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. മാർച്ച് 15 അർധരാത്രിയോടെ ഇന്തോ-ബംഗ്ലാദേശ്, ഇന്തോ-നേപ്പാൾ, ഇന്തോ-ഭൂട്ടാൻ, ഇന്തോ-മ്യാൻമർ അതിർത്തികളിലൂടെയുള്ള എല്ലാത്തരം പാതകളും അടച്ചിടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മാർച്ച് 16ന് പാകിസ്ഥാനുമായുള്ള അന്താരാഷ്‌ട്ര അതിർത്തികളും പൂർണായി അടക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേ സമയം രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിച്ചവരുടെ എണ്ണം 84 ആയി ഉയർന്നു.