ചെന്നൈ: തമിഴ്‌നാട്ടില്‍ 3,713 കൊവിഡ് കേസുകളും 68 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 78,335 ആയി ഉയര്‍ന്നു. ആകെ കൊവിഡ് മരണസംഖ്യ 1,025 ആയി. തുടർച്ചയായ മൂന്നാം ദിവസമാണ് തമിഴ്‌നാട്ടില്‍ 3,500ന് മുകളില്‍ കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2,737 പേരാണ് ശനിയാഴ്‌ച രോഗം ഭേദമായി ആശുപത്രി വിട്ടത്.
തമിഴ്‌നാട്ടില്‍ 3,713 പേര്‍ക്ക് കൂടി കൊവിഡ്; 68 മരണം - തമിഴ്‌നാട് കൊവിഡ്
തുടർച്ചയായ മൂന്നാം ദിവസമാണ് തമിഴ്‌നാട്ടില്‍ 3,500ന് മുകളില്‍ കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.
![തമിഴ്‌നാട്ടില്‍ 3,713 പേര്‍ക്ക് കൂടി കൊവിഡ്; 68 മരണം Tamil Nadu covid cases COVID-19 deaths fatalities തമിഴ്‌നാട് കൊവിഡ് 19 കൊവിഡ് വാര്‍ത്ത തമിഴ്‌നാട് കൊവിഡ് കൊവിഡ് മരണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7797117-244-7797117-1593264824735.jpg)
തമിഴ്‌നാട്ടില്‍ 3,713 പേര്‍ക്ക് കൂടി കൊവിഡ്; 68 മരണം
സംസ്ഥാനത്ത് ഇതുവരെ 44,094 പേര്‍ രോഗമുക്തി നേടി. 33,213 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 34,805 സാമ്പിളുകളാണ് ഇന്ന് കൊവിഡ് പരിശോധനക്ക് വിധേയമാക്കിയത്. സംസ്ഥാനത്ത് ഇതുവരെ 10,77,454 സാമ്പിളുകൾ പരിശോധിച്ചു.