മധ്യപ്രദേശിൽ കൊവിഡ് ബാധിതരുടെ എണ്ണം 1,402 ആയി - മധ്യപ്രദേശിൽ കൊവിഡ് ബാധിതരുടെ എണ്ണം 1,402 ആയി
സംസ്ഥാനത്ത് ശനിയാഴ്‌ച കൊവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല
ഭോപ്പാൽ: മധ്യപ്രദേശിൽ ശനിയാഴ്‌ച കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 1,402 ആയി ഉയർന്നു. എന്നാൽ കൊവിഡ് മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. അതേസമയം സംസ്ഥാനത്ത് ഇതുവരെ 69 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 127 പേർ രോഗം ഭേദമായി ആശുപത്രി വിടുകയും ചെയ്‌തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 59 പേർക്കാണ് രോഗം ഭേദമായത്. രണ്ടാം തവണയും കൊവിഡ് നെഗറ്റീവ് ആയതിനെ തുടർന്ന് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി പല്ലവി ജെയിൻ ഗോവിൽ, ഭോപ്പാൽ ജില്ലാ ആരോഗ്യ വകുപ്പ് ഡയറക്‌ടർ ജെ.വിജയ് കുമാർ എന്നിവർ വീടുകളിലേക്ക് മടങ്ങിയതായി ഭോപ്പാൽ ചീഫ് മെഡിക്കൽ ആന്‍റ് ഹെൽത്ത് ഓഫീസർ ഡോ.പ്രഭാകർ തിവാരി അറിയിച്ചു.