കേരളം

kerala

ETV Bharat / bharat

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കാല്‍ലക്ഷത്തിലേക്ക്‌ - covid 19

24 മണിക്കൂറിനിടെ ഇന്ത്യയില്‍ 60,963 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.

india covid 19 cases  covid 19  ഇന്ത്യയിലെ കൊവിഡ് രോഗികള്‍
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കാല്‍ലക്ഷത്തിലേക്ക്‌

By

Published : Aug 12, 2020, 5:58 PM IST

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ദിനംപ്രതി കൊവിഡ് ബാധിതരുടെ എണ്ണംവര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,963 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതോടെ ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 23,29,639 ആയി. കൊവിഡ് ബാധിച്ച് ഇതുവരെ 46,091 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇതില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരണമടഞ്ഞതാവട്ടെ 834 പേരും. ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം ഇതുവരെ 16,39,600 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞദിവസം മാത്രം 56,110 പേരാണ് കൊവിഡ് മുക്തരായി ആശുപത്രി വിട്ടത്. ആരോഗ്യമന്ത്രാലയത്തിന്‍റെ ഔദ്യോഗിക കണക്ക് പ്രകാരം രാജ്യത്തെ മരണനിരക്ക് 1.98 ശതമാനവും രോഗമുക്തി നിരക്ക് 70.3 ശതമാനവുമാണ്. അതായത് രോഗവര്‍ധനക്കിടയിലും രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ധനവ്ചെറിയ ആശ്വാസം പകരുന്നു. നിലവില്‍ 6,43,948 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഓഗസ്ത് 11 വരെയുള്ള കണക്ക് പ്രകാരം രാജ്യത്ത് രണ്ട് കോടി അറുപത് ലക്ഷത്തില്‍ കൂടുതല്‍ കൊവിഡ് പരിശോധനകളാണ് നടത്തിയിരിക്കുന്നതെന്ന് ഐസിഎംആര്‍ അറിയിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details