ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ വർധിക്കുന്നതിന് പ്രധാന കാരണം ജനങ്ങളുടെ മോശം സമീപനമാണെന്ന് വിലയിരുത്തല്‍. കൊവിഡ് കേസുകള്‍ തലസ്ഥാനത്ത് പെരുകുന്നതിന്‍റെ പ്രധാകാരണം ജനങ്ങളുടെ ശ്രദ്ധക്കുറവാണെന്നാണ് ഡോക്ടര്‍മാരുടെ പ്രധാന വിമര്‍ശനം. മാക്സ് ആശുപത്രിയിലെ ഹൃദ്‌രോഗ വിദഗ്ദന്‍ ഡോ മനോജ് കുമാറിനെ ഉദ്ദരിച്ച് ദേശീയ വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത പുറത്ത് വിട്ടത്. ഡല്‍ഹിയില്‍ 1.9 കോടി ജനങ്ങളാണുള്ളത്. ഡല്‍ഹി സര്‍ക്കാറിന് കൊവിഡ് നിയിന്ത്രണത്തിലെ പ്ലാനിങ്ങില്‍ വലിയ വീഴ്ച സംഭവിച്ചിട്ടുണ്ട്. കൂടാതെ ആളുകളും സഹകരിക്കുന്നില്ല. ഇത് ആരോഗ്യ പ്രവര്‍ത്തകരെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ വർധിക്കുന്നു;ജനങ്ങള്‍ക്ക് അശ്രദ്ധയെന്ന് വിമർശനം
കൊവിഡ് കേസുകള്‍ തലസ്ഥാനത്ത് പെരുകുന്നതിന്‍റെ പ്രധാകാരണം ജനങ്ങളുടെ ശ്രദ്ധക്കുറവാണെന്നാണ് ഡോക്ടര്‍മാരുടെ പ്രധാന വിമര്‍ശനം.
ജനസംഖ്യക്ക് അനുയോജ്യമായ ആരോഗ്യ സംവിധാനമല്ല ഡല്‍ഹിയിലുള്ളത്. ഒരാഴ്ച 7000 കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മരണങ്ങള്‍ പോലും 100 കടക്കുന്നുണ്ട്. മാര്‍ക്കറ്റുകളില്‍ തിരക്ക് കൂടുതലാണ്. ആളുകള്‍ മാസ്ക് ശരിയായി ഉപയോഗിക്കുന്നില്ല. സാമൂഹിക അകലം പാലിക്കാനും ജനങ്ങള്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലെ സ്ഥിതിവിവരക്കണക്കുകൾ പരിശോധിച്ചാൽ മൊത്തം കേസുകളിൽ 25 ശതമാനവും ഡല്‍ഹിയിലാണ്. രാജ്യത്തെ മൊത്തം മരണസംഖ്യയിലും 25 ശതമാനം ഡല്‍ഹിയില്‍ നിന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആശുപത്രിയില്‍ കിടക്കകളും വെറ്റിലേറ്ററുകളും തികയുന്നില്ല. ഐസിയു ലഭ്യമാകുന്ന ആശുപത്രികള്‍ തേടി ജനങ്ങള്‍ അലയുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രതിരോധ വാക്സിന്‍ ഉടന്‍ എത്തുമെന്ന് പ്രതീക്ഷയാണ് ഉള്ളതെന്നും ഡോക്ടർ കുമാര്‍ അഭിപ്രായപ്പെട്ടു.