ചെന്നൈ: തിങ്കളാഴ്‌ച തമിഴ്‌നാട്ടിൽ 1,843 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 46,504 ആയി. ഇന്ന് 44 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ കൊവിഡ് മരണസംഖ്യ 479 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് 20,678 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 25,344 പേര്‍ക്ക് രോഗം ഭേദമായി.
തമിഴ്‌നാട്ടില്‍ 1,843 പേര്‍ക്ക് കൂടി കൊവിഡ് - തമിഴ്‌നാട് കൊവിഡ്
ചെന്നൈ, ചെങ്കല്‍പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ ജില്ലകളില്‍ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.
തമിഴ്‌നാട്ടില്‍ 1,843 പേര്‍ക്ക് കൂടി കൊവിഡ്
കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി തമിഴ്‌നാട്ടിലെ നാല് ജില്ലകളിൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ചെന്നൈ, ചെങ്കല്‍പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ ജില്ലകളിലാണ് ജൂൺ 19 മുതൽ 30 വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.