പുതുച്ചേരി: പുതുച്ചേരിയിൽ 31 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കേന്ദ്രഭരണ പ്രദേശത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 366 ആയി ഉയർന്നു. ഞായറാഴ്‌ച 64കാരനായ ഒരാൾ കൊവിഡ് ബാധിച്ച് മരിച്ചു. ജിപ്‌മെര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാൾ ഒരാഴ്‌ചയായി വെന്‍റിലേറ്ററിലായിരുന്നു.
പുതുച്ചേരിയില്‍ 31 പേര്‍ക്ക് കൂടി കൊവിഡ് - Puducherry
പുതുച്ചേരിയില്‍ ഇതുവരെ 140 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 218 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

പുതുച്ചേരിയില്‍ 31 പേര്‍ക്ക് കൂടി കൊവിഡ്
പുതുതായി റിപ്പോര്‍ട്ട് ചെയ്‌ത കേസുകളില്‍ 12 പേരെ ഇന്ദിരാഗാന്ധി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലും 18 പേരെ ജിപ്‌മെറിലും ഒരാളെ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പുതുച്ചേരിയില്‍ ഇതുവരെ 140 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. 218 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇവരിൽ 209 പേർ പുതുച്ചേരിയിലും എട്ട് പേർ കാരൈക്കലിലും ഒരാൾ യാനമിലും ചികിത്സയിലാണ്.