ധാരാവിയില്‍ ഇന്ന് 84 കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു - COVID-19
ഇതോടെ ധാരാവിയിലെ കൊവിഡ് കേസുകളുടെ എണ്ണം 1145 ആയി
മുംബൈ: ധാരാവിയില്‍ ഇന്ന് 84 കൊവിഡ് 19 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയിലെ മാത്രം കൊവിഡ് കേസുകളുടെ എണ്ണം 1145 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒരു മരണവും ധാരാവിയില്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്ന് ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പുറത്തിറക്കിയ കണക്കുകളില്‍ വ്യക്തമാക്കുന്നു. 53 പേരാണ് ധാരാവിയില്‍ ഇതുവരെ കൊവിഡ് മൂലം മരിച്ചത്. ധാരാവിയില്‍ തന്നെ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത് മതുംഗ ലേബര്‍ ക്യാമ്പിലാണ്. 108 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്‌തത്.