കർണാടകയിൽ കൊവിഡ് കേസുകളുടെ എണ്ണം ഏഴായിരം കടന്നു - karnataka
ഞായറാഴ്ച 176 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്
കർണാടകയിൽ കൊവിഡ് കേസുകളുടെ എണ്ണം ഏഴായിരം കടന്നു
ബെംഗളൂരു:കർണാടകയിൽ കൊവിഡ് കേസുകളുടെ എണ്ണം ഏഴായിരം കടന്നു. ഞായറാഴ്ച 176 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അഞ്ച് മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ മരണം 86 ആയി. ഇതുവരെ 3955 പേർ രോഗമുക്തി നേടി.176 പുതിയ കേസുകളിൽ 88 എണ്ണം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിയെത്തിയവരാണ്. 6 പേർ വിദേശത്ത് നിന്നും മടങ്ങി എത്തിയവരാണ്.