കേരളം

kerala

ETV Bharat / bharat

ഗുജറാത്തിൽ 230 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - Ahmedabad

സംസ്ഥാനത്ത് ആകെ കേസുകളുടെ എണ്ണം 3,301 ആയി. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 151 ആയി. പുതിയ 230 കേസുകളിൽ 178 എണ്ണം അഹമ്മദാബാദിലാണ് റിപ്പോർട്ട് ചെയ്തത്

COVID-19 cases in Guj up by 230 to 3 301; death toll 151 ഗുജറാത്ത് കൊവിഡ് അഹമ്മദാബാദ് ഗാന്ധിനഗർ Ahmedabad COVID-19
ഗുജറാത്തിൽ 230 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Apr 26, 2020, 10:18 PM IST

ഗാന്ധിനഗർ: ഗുജറാത്തിൽ 230 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആകെ കേസുകളുടെ എണ്ണം 3,301 ആയി. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 151 ആയി. പുതിയ 230 കേസുകളിൽ 178 എണ്ണം അഹമ്മദാബാദിലാണ് റിപ്പോർട്ട് ചെയ്തത്. അഹമ്മദാബാദിലെ ആകെ കേസുകളുടെ എണ്ണം 2,181ആയി. റിപ്പോർട്ട് ചെയ്ത 18 മരണങ്ങളും അഹമ്മദാബാദിലാണ്. അഹമ്മദാബാദിന് പുറമെ സൂററ്റിൽ 30, ആനന്ദ് എട്ട്, ഗാന്ധിനഗർ രണ്ട്, രാജ്കോട്ട് നാല്, വഡോദര നാല്, ബനാസ്കന്ത ഒന്ന്, ഖേഡ ഒന്ന്, നവസാരി ഒന്ന്, പത്താൻ ഒന്ന് എന്നിവിടങ്ങളിലും കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് 2,831 സജീവ കേസുകളാണുള്ളത്. ഇതുവരെ 313 പേർക്ക് രോഗം ഭേദമായി ഡിസ്ചാർജ് ചെയ്തു.

ABOUT THE AUTHOR

...view details