ഗുവാഹത്തി:അസമിൽ 12 കൊവിഡ് 19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2,693 ആയതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു. നഗോണില്‍ എഴ് പേര്‍ക്കും ബാര്‍പേട്ടയില്‍ അഞ്ച് പേര്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. അസമില്‍ ഇതുവരെ നാല് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 636 പേര്‍ക്ക് രോഗം ഭേദമായി.
അസമില്‍ 12 പേര്‍ക്ക് കൂടി കൊവിഡ്; ആകെ കൊവിഡ് ബാധിതര്‍ 2,693
അസമില്‍ നാല് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 636 പേര്‍ക്ക് രോഗം ഭേദമായി.
അസമില്‍ 12 പേര്‍ക്ക് കൂടി രോഗം; ആകെ കൊവിഡ് ബാധിതര്‍ 2,693
ലോക്ക് ഡൗൺ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയ ശേഷം അസമില്‍ കൊവിഡ് കേസുകൾ ഗണ്യമായി വര്‍ധിച്ചിരുന്നു. അതേസമയം സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവരെ നിരീക്ഷിക്കുന്നതിനായി പ്രത്യേക ക്വാറന്‍റൈൻ കേന്ദ്രങ്ങൾ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ഏഴ് ലബോറട്ടികളിലും പൂനെയിലെ എൻഐവിയിലുമായി 1,53,326 സാമ്പിളുകൾ ഇതുവരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.