കേരളം

kerala

ETV Bharat / bharat

ആന്ധ്രാപ്രദേശില്‍ 425 പേര്‍ക്ക് കൂടി കൊവിഡ് - കൊവിഡ് 19

കൃഷ്‌ണ ജില്ലയില്‍ രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്‌തു. 131 പേര്‍ കൂടി ഇന്ന് രോഗമുക്തരായി.

COVID-19 cases in Andhra Pradesh  Andhra Pradesh  COVID-19  കൊവിഡ് 19  ആന്ധ്രപ്രദേശ്
ആന്ധപ്രദേശില്‍ 425 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Jun 18, 2020, 5:49 PM IST

അമരാവതി: ആന്ധ്രാപ്രദേശില്‍ 425 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 7,496 ആയി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്‌ത ദിവസമാണിന്ന്. സംസ്ഥാനത്ത് 92 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. കൃഷ്‌ണ ജില്ലയില്‍ രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്‌തു. 131 പേര്‍ ഇന്ന് രോഗമുക്തരായി.

സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. രോഗികളുടെ വീണ്ടെടുക്കൽ നിരക്ക് 50.32 ശതമാനമായി കുറഞ്ഞു. അതേസമയം രോഗബാധിതരുടെ നിരക്ക് 1.22 ശതമാനം വരെ ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,923 പരിശോധനകൾ കൂടി നടത്തിയതോടെ സംസ്ഥാനത്ത് ആകെ നടത്തിയ കൊവിഡ് പരിശോധനകളുട എണ്ണം 6,12,397 ആയി. 7,496 കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്‌തതില്‍ 1,353പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 289 പേര്‍ വിദേശത്ത് നിന്നും തിരിച്ചെത്തിയവരാണ്. സംസ്ഥാനത്ത് 3,632 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 3,772പേര്‍ ഇതിനോടകം രോഗമുക്തരായി.

ABOUT THE AUTHOR

...view details