അമരാവതി:ആന്ധ്രപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 154 കൊവിഡ് 19 കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 4,813 ആയി. സംസ്ഥാന സെക്രട്ടേറിയറ്റിലെ രണ്ട് ഉദ്യോഗസ്ഥർക്ക് കൂടി വൈറസ് ബാധ കണ്ടെത്തി. സെക്രട്ടേറിയറ്റിലെ ജീവനക്കാരില്‍ കൊവിഡ് വ്യാപിക്കുന്നത് കണക്കിലെടുത്ത് ജീവനക്കാരോട് വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാൻ വ്യവസായ വകുപ്പ് സ്‌പെഷ്യൽ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. 10 ദിവസത്തിനുള്ളില്‍ വിവിധ വകുപ്പുകളിലെ ഏഴ് ജീവനക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്‌ത കാര്‍ഷിക വകുപ്പിലെ ഉദ്യോഗസ്ഥരോടും വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ആന്ധ്രപ്രദേശില്‍ കൊവിഡ് രോഗികളുടെ എണ്ണം 4,813 ആയി - കൊവിഡ് 19
പുതുതായി റിപ്പോര്‍ട്ട് ചെയ്‌ത 154 കേസുകളില്‍ 28 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഒരാൾ വിദേശത്ത് നിന്നും മടങ്ങി എത്തിയവരാണ്.
അതേസമയം പുതുതായി റിപ്പോര്‍ട്ട് ചെയ്‌ത 154 കേസുകളില്‍ 28 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഒരാൾ വിദേശത്ത് നിന്നും മടങ്ങി എത്തിയവരാണ്. പുതുതായി കൊവിഡ് മരണങ്ങളൊന്നും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. 54 പേര്‍ കൂടി രോഗമുക്തരായി. 2,027 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. അതില്‍ 520 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 126 പേര്‍ വിദേശത്ത് നിന്നും മടങ്ങിയെത്തിയവരാണ്. ഇതുവരെ 4,69,276 സാമ്പിളുകൾ കൊവിഡ് പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് വീണ്ടെടുക്കൽ നിരക്ക് 56.33 ശതമാനവും മരണനിരക്ക് 1.56 ശതമാനവുമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.