അമരാവതി: ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 125 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3,843 ആയി. 1,381 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
ആന്ധ്രാപ്രദേശില്‍ 125 പേര്‍ക്ക് കൂടി കൊവിഡ് - COVID-19
സംസ്ഥാനത്ത് 75 കൊവിഡ് മരണങ്ങൾ ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തു
ആന്ധ്രപ്രദേശില്‍ 125 പേര്‍ക്ക് കൂടി കൊവിഡ്
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14,246 സാമ്പിളുകൾ പരിശോധിക്കുകയും 34 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്‌തു. അതേസമയം പുതുതായി കൊവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്ത് ഇതുവരെ 2,387 പേര്‍ക്ക് രോഗം ഭേദമായി. ആകെ 75 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.