കേരളം

kerala

ETV Bharat / bharat

ഓരോ 10 ദിവസം കൂടുമ്പോഴും കൊവിഡ് 19 കേസുകൾ ഇരട്ടിയാകുന്നുവെന്ന് കേന്ദ്രം - കൊവിഡ് 19

രാജ്യത്ത് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 23,000 കടന്നു. 718 മരണങ്ങളും സ്ഥിരീകരിച്ചു

Covid-19 cases number of Covid-19 cases lockdown Niti Aayog member V.K. Paul കൊവിഡ് 19 നീതി ആയോഗ് അംഗം വി.കെ പോൾ കൊവിഡ് 19 ലോക്ക് ഡൗൺ
ഓരോ 10 ദിവസം കൂടിമ്പോഴും കൊവിഡ് -19 കേസുകൾ ഇരട്ടിയാകുന്നെന്ന് കേന്ദ്രം

By

Published : Apr 24, 2020, 10:53 PM IST

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം കൂടി വരികയാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. എന്നാൽ കൃത്യ സമയത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തിയത് കേസുകളുടെ എണ്ണം കുറയാൻ കാരണമായെന്ന് നീതി ആയോഗ് അംഗം വി.കെ പോൾ പറഞ്ഞു. 10 ദിവസം കൂടുമ്പോഴാണ് കേസുകൾ ഇപ്പോൾ ഇരട്ടിക്കുന്നത്. കേസുകളുടെ എണ്ണം കൂടി വന്നപ്പോൾ തന്നെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ കേസുകളുടെ നിരക്ക് കുറഞ്ഞതായി അദ്ദേഹം പറഞ്ഞു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വൈറസിന്‍റെ വ്യാപനം കുറഞ്ഞതായും അദ്ദേഹം പറഞ്ഞു. രാജ്യത്ത് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 23,000 കടന്നു. 718 മരണങ്ങളും സ്ഥിരീകരിച്ചു.

ABOUT THE AUTHOR

...view details