ഹൈദരാബാദ്: തെലങ്കാന സെക്രട്ടേറിയറ്റിലെയും ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിലും (ജി.എച്ച്.എം.സി) കൊവിഡ് സ്ഥിരീകരിച്ചു. ജീവനക്കാർക്കിടയിൽ പരിഭ്രാന്തി. ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥരെയും മറ്റ് ജീവനക്കാരെയും നിരീക്ഷണത്തിലാക്കി. ബന്ധുവിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചത്.
തെലങ്കാന സെക്രട്ടേറിയറ്റിലും ജി.എച്ച്.എം.സിയിലും കൊവിഡ് സ്ഥിരീകരിച്ചു - ശവസംസ്കാര ചടങ്ങിൽ
ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥരെയും മറ്റ് ജീവനക്കാരെയും നിരീക്ഷണത്തിലാക്കി. ബന്ധുവിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചത്.
ജി.എച്ച്.എം.സി ആസ്ഥാനമായ ബി.ആർ.കെ. ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചു. എഞ്ചിനീയറിങ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത്. മറ്റ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പ്രവേശിച്ചു. കെട്ടിടം അണുവിമുക്തമാക്കി. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ജീവനക്കാർ രണ്ടുദിവസം ഓഫീസിലേക്ക് വരരുതെന്ന് ആവശ്യപ്പെട്ടതെന്ന് എൻടോമോളജി വിഭാഗത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. ജിഎച്ച്എംസി എല്ലാ മുൻകരുതലുകളും സ്വീകരിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
സംസ്ഥാനത്ത് എല്ലാ ദിവസവും നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. ഹൈദരാബാദിലെ ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കിടയിലും രോഗം ബാധിക്കുന്നത് ആശങ്കക്കിടയാക്കുന്നു.