ജമ്മു കശ്‌മീരിലെ കൊവിഡ് രോഗികൾ 22,000 കടന്നു - കൊവിഡ് കണക്ക്
ജമ്മുവിൽ രണ്ട് കൊവിഡ് മരണവും കശ്‌മീർ വാലിയിൽ ഒമ്പത് മരണവുമാണ് റിപ്പോർട്ട് ചെയ്‌തത്.
ജമ്മു കശ്‌മീരിലെ കൊവിഡ് രോഗികൾ 22,000 കടന്നു
ശ്രീനഗർ: ജമ്മു കശ്‌മീരിൽ 590 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതർ 22,006 ആയി. 24 മണിക്കൂറിൽ 11 കൊവിഡ് മരണമാണ് ജമ്മു കശ്‌മീരിൽ റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ കൊവിഡ് മരണം 407 ആയി. ജമ്മുവിൽ രണ്ട് കൊവിഡ് മരണവും കശ്‌മീർ വാലിയിൽ ഒമ്പത് മരണവുമാണ് റിപ്പോർട്ട് ചെയ്‌തത്. ജമ്മുവിൽ 157 പേർക്കും കശ്‌മീരിൽ 433 പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 7,567 സജീവ കൊവിഡ് കേസുകളാണ് ജമ്മു കശ്‌മീരിൽ ഉള്ളത്. 14,032 പേർ ഇതുവരെ രോഗമുക്തരായെന്നും അധികൃതർ അറിയിച്ചു.