പുതുച്ചേരി:പുതുച്ചേരിയിൽ നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പുതുച്ചേരിയിലെ കൊവിഡ് ബാധിതരുടെ എണ്ണം 49 ആയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ലോക്ക് ഡൗൺ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയ സാഹചര്യത്തില്‍ കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കാനിടയുണ്ട്. അതിനാല്‍ ജനങ്ങൾ സാമൂഹിക അകലം പാലിക്കണമെന്നും പുറത്തിറങ്ങുമ്പോൾ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യ കുടുംബക്ഷേമ ഡയറക്ടർ എസ്.മോഹൻ ആവശ്യപ്പെട്ടു.
പുതുച്ചേരിയില്‍ നാല് പേര്‍ക്ക് കൂടി കൊവിഡ്; ആകെ രോഗബാധിതര്‍ 49 - കൊവിഡ് 19
ജനങ്ങൾ സാമൂഹിക അകലം പാലിക്കണമെന്നും പുറത്തിറങ്ങുമ്പോൾ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യ കുടുംബക്ഷേമ ഡയറക്ടർ എസ്.മോഹൻ ആവശ്യപ്പെട്ടു.
പുതുച്ചേരിയില്‍ നാല് പേര്‍ക്ക് കൂടി കൊവിഡ്; ആകെ രോഗബാധിതര്‍ 49
അതേസമയം 51 പേരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചു. അതില്‍ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയ നാല് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ ദമ്പതികളും ഉൾപ്പെടുന്നു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ അടുത്ത ബന്ധുക്കളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.