ആന്ധ്രാപ്രദേശിൽ കൊവിഡ് രോഗിയുടെ മൃതദേഹം ജെസിബി ഉപയോഗിച്ച് സംസ്കരിച്ചു - dead body
കുടുംബത്തിന്‍റെ സമ്മതത്തോടെയാണ് ജെസിബിയുടെ കൈ ഉപയോഗിച്ച് മൃതദേഹം കുഴിയിൽ കിടത്തിയതെന്ന് തിരുപ്പതി മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ പറഞ്ഞു
ആന്ധ്രാപ്രദേശിൽ കൊവിഡ് രോഗിയുടെ മൃതദേഹം ജെസിബി ഉപയോഗിച്ച് സംസ്കരിച്ചു
അമരാവതി: ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ ജെസിബി ഉപയോഗിച്ച് കൊവിഡ് പോസിറ്റീവായ വ്യക്തിയുടെ മൃതദേഹം സംസ്‌കരിച്ചു. കുടുംബത്തിന്‍റെ സമ്മതത്തോടെയാണ് ജെസിബിയുടെ കൈ ഉപയോഗിച്ച് മൃതദേഹം കുഴിയിൽ കിടത്തിയതെന്ന് തിരുപ്പതി മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ പി.എസ്. ഗിരിഷ പറഞ്ഞു. മരിച്ചയാൾക്ക് 175 കിലോഗ്രാമിൽ കൂടുതൽ ഭാരമുള്ളത് കൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടി വന്നത് . ഇനി ഇത്തരമൊരു കാര്യം ആവർത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.