മുംബൈ:മുംബൈ സ്വകാര്യ ആശുപത്രിയിലെ രണ്ട് നഴ്സുമാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആശുപത്രിയിലെ എല്ലാ നഴ്സുമാരെയും ക്വാറന്‍റൈനിൽ പ്രവേശിപ്പിക്കാനും പുതിയ രോഗികളുടെ അഡ്മിഷൻ നിറുത്തി വെക്കാനും ആശുപത്രിക്ക് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) നിർദ്ദേശം നല്‍കി.
മുംബൈയില്‍ നഴ്സുമാര്‍ക്ക് കൊവിഡ്; എല്ലാ നഴ്സുമാരെയും ക്വാറന്‍റൈൻ ചെയ്യാൻ നിര്‍ദേശം - Brihanmumbai Municipal Corporation
മുംബൈ ദാദറിലെ ശുശ്രുഷ ആശുപത്രിയിലെ 27 ഉം 42 ഉം വയസ് പ്രായമുള്ള രണ്ട് നഴ്‌സുമാർക്കാണ് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.
കൊവിഡ്
ദാദറിലെ ശുശ്രുഷ ആശുപത്രിയിലെ 27 ഉം 42 ഉം വയസ് പ്രായമുള്ള രണ്ട് നഴ്‌സുമാർക്കാണ് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായി ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ആശുപത്രിയിലെ എല്ലാ നഴ്സുമാരെയും പരിശോധനക്ക് വിധേയമാക്കാൻ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.