മുംബൈ: കൊവിഡ് -19 പ്രതിസന്ധിയെത്തുടർന്ന് വനിതാ സ്വാശ്രയ സംഘങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ ധനസഹായം നൽകുമെന്ന് ബാങ്ക് ഓഫ് ബറോഡ. കർഷക സംഘങ്ങള്‍ക്ക് അടിയന്തര ക്രെഡിറ്റ് ലൈനും ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
വനിതാ സ്വാശ്രയസംഘങ്ങൾക്ക് പിന്തുണ നൽകുമെന്ന് ബാങ്ക് ഓഫ് ബറോഡ - വനിതാ സ്വാശ്രയസംഘങ്ങൾക്ക് പിന്തുണ നൽകുമെന്ന് ബാങ്ക് ഓഫ് ബറോഡ
കർഷക സംഘങ്ങള്‍ക്ക് അടിയന്തര ക്രെഡിറ്റ് ലൈനും ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്
![വനിതാ സ്വാശ്രയസംഘങ്ങൾക്ക് പിന്തുണ നൽകുമെന്ന് ബാങ്ക് ഓഫ് ബറോഡ COVID-19 Bank of Baroda to provide support to women SHGs FPOs Bank of Baroda to provide support to women SHGs.Bank of Baroda business news ബാങ്ക് ഓഫ് ബറോഡ വനിതാ സ്വാശ്രയസംഘങ്ങൾക്ക് പിന്തുണ നൽകുമെന്ന് ബാങ്ക് ഓഫ് ബറോഡ അടിയന്തര ക്രെഡിറ്റ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6700924-288-6700924-1586265541223.jpg)
ബാങ്ക് ഓഫ് ബറോഡ
സ്വാശ്രയ സംഘത്തിന് നൽകി വരുന്ന ഏറ്റവും കുറഞ്ഞ വായ്പ തുക 30,000 രൂപയാണ്. പദ്ധതി പ്രകാരം ഒരു ലക്ഷം രൂപ വരെ ബാങ്കിൽ നിന്ന് വായ്പയെടുക്കാം. തുക 24 മാസത്തിനുള്ളിൽ തിരിച്ചടച്ചാൽ മതിയെന്നും ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു. ഈ സ്കീമിന്‍റെ തിരിച്ചടവ് പ്രതിമാസ-ത്രൈമാസ അടിസ്ഥാനത്തിലായിരിക്കും.