തമിഴ്‌നാട്ടില്‍ വാര്‍ത്താ ചാനലില്‍ ജോലി ചെയ്യുന്ന 25 ജീവനക്കാര്‍ക്ക് കൊവിഡ് 19 - കൊവിഡ് 19
തമിഴ്‌നാട്ടില്‍ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ പരിശോധനക്കയച്ച 90 സാമ്പിളുകളില്‍ 25 പേരുടേതാണ് പോസിറ്റീവായത്.
തമിഴ്‌നാട്ടില്‍ വാര്‍ത്താ ചാനലില്‍ ജോലി ചെയ്യുന്ന 25 ജീവനക്കാര്‍ക്ക് കൊവിഡ് 19
ചെന്നൈ: തമിഴ്‌നാട്ടില്‍ വാര്‍ത്ത ചാനലില്‍ ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരുള്‍പ്പെടെ 25 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ പരിശോധനക്കയച്ച 90 സാമ്പിളുകളില്‍ 25 പേരുടേതാണ് പോസിറ്റീവായത്. ഇവരെ ഒമദുര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.