കർണാടകയിൽ ആശ വർക്കറെ ആക്രമിച്ചു - ബെംഗളുരു
കൊവിഡ് ഡ്യൂട്ടിയിലായിരുന്ന ആശാ വർക്കർ യാത്രാ വിവരങ്ങൾ ചോദിക്കുമ്പോഴാണ് ആക്രമിച്ചത്.
കർണാടകയിൽ ആശാ വർക്കറിന് നേരെ അക്രമം
ബെംഗളുരു: കർണാടകയിൽ ജോലിക്കിടയിൽ ആശ വർക്കറായ ജ്യോതി പോളക്ക് നേരെ അക്രമം. ബാഗൽകോട്ടിനടുത്തുള്ള മുദോളിൽ കൊവിഡ് ഡ്യൂട്ടിയിലായിരുന്ന ആശാ വർക്കർ യാത്രാ വിവരങ്ങൾ ചോദിക്കുമ്പോഴാണ് ആക്രമണം നടന്നത്. വൈറ്റൽ ഗസ്‌തി എന്നയാൾ ആശാ വർക്കറുടെ വയറ്റിലും നെഞ്ചിലും അടിക്കുകയായിരുന്നുവെന്നും ഇയാളെ പിടികൂടിയെന്നും പൊലീസ് പറഞ്ഞു. രണ്ട് പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.