ന്യൂഡൽഹി: ക്വാറന്‍റൈനിൽ കഴിയുന്നതിപ്പറ്റി കൂടുതൽ ടിപ്പുകൾ നൽകാൻ താൻ തയ്യാറാണെന്ന് കേന്ദ്ര സർക്കാറിനെ പരിഹസിച്ച് ഒമർ അബ്‌ദുള്ള. എട്ട് മാസത്തെ കരുതൽ തടങ്കലിന് ശേഷം ഇന്നലെയാണ് നാഷ്‌ണൽ കോൺഫറൻസ് നേതാവ് ഒമർ അബ്‌ദുള്ളയെ ഭരണകൂടം വിട്ടയച്ചത്.
കേന്ദ്ര സർക്കാരിനെ പരിഹസിച്ച് ഒമർ അബ്‌ദുള്ള - ക്വാറന്‍റൈൻ
ക്വാറന്‍റൈനിൽ കഴിയുന്നതിനായി കൂടുതൽ ടിപ്പുകൾ നൽകാൻ താൻ തയ്യാറാണെന്നായിരുന്നു കേന്ദ്ര സർക്കാരിനെതിരെ ട്വിറ്ററിലൂടെ ഒമർ അബ്‌ദുള്ള പ്രതികരിച്ചത്.
കേന്ദ്ര സർക്കാരിനെ പരിഹസിച്ച് ഒമർ അബ്‌ദുള്ള
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്നാണ് ജമ്മു കശ്‌മിരിലെ നേതാവായ ഒമർ അബ്‌ദുള്ള സർക്കാർ കരുതൽ തടങ്കലിലാക്കിയത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. കരുതൽ തടങ്കലിൽ നിന്ന് വിടുതൽ ലഭിക്കുന്നതിനായി നിയമ സഹായം ചെയ്‌തവർക്ക് ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. കൊവിഡ് 19 പ്രതിസന്ധിയെ നേരിടാൻ താൻ എന്തു ചെയ്യാനും തയ്യാറാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.