മുംബൈ: കൊവിഡ് വ്യാപനവും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളും രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ താറുമാറാക്കിയെന്ന് ആഭ്യന്തര റേറ്റിംഗ് ഏജൻസി ക്രിസിലിന്‍റെ റിപ്പോർട്ട്. രാജ്യത്തിന്‍റെ 60 ശതമാനം ജിഡിപി വളര്‍ച്ചക്ക് കാരണമായ എട്ട് സംസ്ഥാനങ്ങളെയാണ് കൊവിഡ് അധികമായി ബാധിച്ചിരിക്കുന്നത്.
കൊവിഡ് വ്യാപനവും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളും ജിഡിപി വളര്‍ച്ചയെ ബാധിച്ചെന്ന് റിപ്പോര്‍ട്ട്
ഉത്തേജന പക്കേജ് പ്രഖ്യാപിച്ചെങ്കിലും ജിഡിപി നിരക്ക് അഞ്ച് ശതമാനം വരെ എത്തുമോയെന്നത് സംശയമാണെന്ന് വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു
മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ 58 ശതമാനം തൊഴില്‍ അവസരങ്ങളാണ് ഉണ്ടായിരുന്നത്. ഉത്തേജന പക്കേജ് പ്രഖ്യാപിച്ചെങ്കിലും ജിഡിപി നിരക്ക് അഞ്ച് ശതമാനം വരെ എത്തുമോയെന്നത് സംശയമാണെന്ന് വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ വരുത്തിയെങ്കിലും ദിനം പ്രതി ഉയരുന്ന കൊവിഡ് ബാധിതരുടെ എണ്ണം മൂലം മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയാണ്. നിയന്ത്രണങ്ങളെ തുടര്‍ന്ന് വ്യാവസായങ്ങള്‍ നടക്കാത്തതിനാല്‍ മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ഉല്‍പാദന നഷ്ടത്തിന് കൂടുതല്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പെട്രോളിയം, മദ്യം, സ്റ്റാമ്പ് ഡ്യൂട്ടി സേവനങ്ങളില്‍ നിന്നുള്ള വരുമാനത്തെ വളരെയധികം ആശ്രയിക്കുന്ന സംസ്ഥാനങ്ങളാണ് ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനങ്ങള്‍. എന്നാല്‍ നിയന്ത്രണങ്ങള്‍ ഈ സംസ്ഥാനങ്ങളിലും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തി. എന്നാല്‍ മഴക്കാലം ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, യുപി, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ കാർഷിക മേഖലകളെ കൂടുതൽ മെച്ചപ്പെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.