നാസിക്കിലെ 16 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തത് മാലേഗാവില്‍
മഹാരാഷ്‌ട്രയിലെ നാസിക് ജില്ലയിലെ മാലേഗാവ് പ്രദേശം വൈറസ് ഹോട്ട് സ്‌പോട്ടായി തുടരുകയാണ്. നാസിക് ജില്ലയിലെ കൊവിഡ് കേസുകളുടെ എണ്ണം നിലവിൽ 298 ആണ്. ഇതിൽ 274 പേർ മാലേഗാവിൽ നിന്നുള്ളവരാണ്
മുംബൈ: മഹാരാഷ്‌ട്രയിലെ നാസിക് ജില്ലയിലെ മാലേഗാവ് പ്രദേശം വൈറസ് ഹോട്ട്‌സ്‌പോട്ടായി തുടരുകയാണ്. ഇന്ന് മാലേഗാവിൽ നിന്നുള്ള 16 പേർക്ക് കൊവിഡ് വൈറസ് സ്ഥിരീകരിച്ചു. ജില്ലയിലെ സിന്നാർ താലൂക്കിൽ വ്യാഴാഴ്ച ഒരാൾക്ക് വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചു. നാസിക് ജില്ലയിലെ കൊവിഡ് കേസുകളുടെ എണ്ണം നിലവിൽ 298 ആണ്. ഇതിൽ 274 പേർ മാലേഗാവിൽ നിന്നുള്ളവരാണ്. വൈറസ് ബാധിച്ച് 12 പേർ മരിച്ചു. 14 പേർക്ക് രോഗം ഭേദമായി. വൈറസ് ബാധ സംശയിച്ച് വെള്ളിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച 115 പേരിൽ 102 പേരും മാലെഗാവിൽ നിന്നുള്ളവരാണ്. ജില്ലയിൽ 2,832 പേരുടെ സാമ്പിൾ പരിശോധിച്ചു.