ന്യൂഡൽഹി:രാജ്യത്തെ എയർലൈൻ കമ്പനികൾ വിമാന ടിക്കറ്റ് ബുക്കിങ് നിർത്തിവെച്ചതായി അറിയിച്ചു. വിമാന യാത്ര പുനരാരംഭിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ നീക്കുന്നതിലോ ലഘൂകരിക്കുന്നതിലോ ഉള്ള അന്തിമ തീരുമാനം എടുക്കുന്നത് വരെ മുൻകൂർ ബുക്കിങ് നിര്‍ത്തിവയ്ക്കണമെന്ന ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍റെ (ഡിജിസിഎ) നിർദേശത്തെത്തുടര്‍ന്നാണ് ബുക്കിങ് നിര്‍ത്തിവച്ചത്. മെയ് 31 വരെ ബുക്കിംഗ് നടത്തേണ്ടതില്ലെന്ന് ഇൻഡിഗോയും വിസ്താരയും തീരുമാനിച്ചു. അതേ സമയം, ഗോ എയറും സ്‌പൈസ് ജെറ്റ് എയർലൈൻസും മെയ് 16 മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സൗകര്യം ഒരുക്കും.
ടിക്കറ്റ് ബുക്കിങ് നിര്‍ത്തി വിമാനക്കമ്പനികള്‍ - air ticket booking
ലോക്ക് ഡൗൺ അവസാനിക്കുന്ന മെയ് 4 മുതൽ വിമാന സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനമെടുത്തിട്ടില്ല. സര്‍വീസ് വീണ്ടും ആരംഭിക്കാൻ വിമാനക്കമ്പനികൾക്ക് ആവശ്യമായ അറിയിപ്പും സമയവും നൽകുമെന്ന് സിവിൽ ഏവിയേഷൻ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു
കൊറോണ വൈറസ് രോഗം പടര്‍ന്ന് പിടിക്കുന്നത് സർക്കാർ ഫലപ്രദമായി നിയന്ത്രിക്കുന്നത് വരെ ഒരു വിമാനവും പ്രവർത്തിക്കില്ലെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി ആവർത്തിച്ചു. ലോക്ക് ഡൗണിന് ശേഷമുള്ള വിമാന യാത്രയുടെ ടിക്കറ്റ് ബുക്കിങ് നിര്‍ത്തിവയ്ക്കാന്‍ ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഞായറാഴ്ച നിര്‍ദേശം നല്‍കിയിരുന്നു. ലോക്ക് ഡൗൺ അവസാനിക്കുന്ന മെയ് 4 മുതൽ വിമാന സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനമെടുത്തിട്ടില്ല. സര്‍വീസ് വീണ്ടും ആരംഭിക്കാൻ വിമാനക്കമ്പനികൾക്ക് ആവശ്യമായ അറിയിപ്പും പ്രവർത്തനം പുനരാരംഭിക്കുന്നതിന് സമയവും നൽകുമെന്നും സിവിൽ ഏവിയേഷൻ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു.
വിമാനക്കമ്പനികൾക്ക് ചുരുങ്ങിയത് 15 ദിവസത്തെ അഡ്വാൻസ് നോട്ടീസ് നൽകണമെന്നും എങ്കിൽ മാത്രമാണ് വിമാന ടിക്കറ്റുകൾ വിജയകരമായി വിൽപ്പന നടത്താൻ സാധിക്കുവെന്നും വ്യോമയാന വിദഗ്ധർ പറയുന്നു. ലോക്ക് ഡൗണിന്‍റെ ആദ്യ ഘട്ടം മാർച്ച് 25 മുതൽ ഏപ്രിൽ 14 വരെയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ 14 ന് ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടി. ലോക്ക് ഡൗൺ കാലയളവിൽ എല്ലാ ആഭ്യന്തര, അന്താരാഷ്ട്ര വാണിജ്യ പാസഞ്ചർ ഫ്ലൈറ്റുകളുടെയും പ്രവർത്തനങ്ങൾ താൽക്കാലികമായി നിര്‍ത്തിവച്ചിരുന്നു.