ഇന്ത്യയുടെ കൊവിഡ് മരുന്ന് തിങ്കളാഴ്‌ച മനുഷ്യരില്‍ പരീക്ഷിക്കും - കൊവിഡ് വാര്‍ത്തകള്‍
15നും 55നും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്‍മാരായ 100 പേരിലായിരിക്കും മരുന്ന് ആദ്യം പരീക്ഷിക്കുക.
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത കൊവിഡ് പ്രതിരോധ മരുന്ന് മനുഷ്യരില്‍ പരീക്ഷിക്കാന്‍ കേന്ദ്ര എത്തിക്‌സ് കമ്മറ്റിയുടെ അനുമതി. കേന്ദ്ര സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയതോടെ തിങ്കളാഴ്‌ച മുതല്‍ മരുന്ന് മനുഷ്യരില്‍ പരീക്ഷിക്കുമെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസ് അധികൃതര്‍ അറിയിച്ചു. കൊവാക്‌സിൻ പ്രോജക്‌ട് പ്രിന്‍സിപ്പല്‍ ഇന്‍വെസ്‌റ്റിഗേറ്റര്‍ ഡോക്‌ടര്‍ എസ്. റായ് ആണ് ഇക്കാര്യം അറിയിച്ചത്. 15നും 55നും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്‍മാരായ ആളുകളിലായിരിക്കും മരുന്ന് ആദ്യം പരീക്ഷിക്കുക. പരീക്ഷണത്തിന് വിധേയരാകാൻ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 275 പേര്‍ സ്വയം സന്നദ്ധരായി എത്തിയിട്ടുണ്ട്. ഇതില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന നൂറ് പേരിലാണ് മരുന്ന് പരീക്ഷിക്കുക.