കേരളം

kerala

By

Published : May 9, 2020, 4:15 PM IST

ETV Bharat / bharat

അഹമ്മദാബാദിലെ സിവില്‍ ആശുപത്രി എയിംസ് അധികൃതര്‍ സന്ദര്‍ശിച്ചു

എയിംസ് ഡയറക്ടറും പൾമോണോളജിസ്റ്റുമായ ഡോ. രൺദീപ് ഗുലേറിയയും എയിംസിന്‍റെ വൈദ്യശാസ്ത്ര വകുപ്പിലെ ഡോ. മനീഷ് സോനേജയും ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ആശുപത്രിയിൽ എത്തിയത്

AIIMS Ahmedabad Randeep Guleria Manish Soneja ഗുജറാത്ത് അഹമ്മദാബാദ് സിവിൽ ആശുപത്രി എയിംസ് എയിംസ് ഡയറക്ടറും പൾമോണോളജിസ്റ്റുമായ ഡോ. രൺദീപ് ഗുലേറിയ എയിംസിന്‍റെ വൈദ്യശാസ്ത്ര വകുപ്പിലെ ഡോ. മനീഷ് സോനേജ
ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിലെ സിവിൽ ആശുപത്രി എയിംസ് വിദഗ്ധർ സന്ദർശിച്ചു

ഗാന്ധിനഗർ: ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിലെ സിവിൽ ആശുപത്രി എയിംസ് വിദഗ്ധർ സന്ദർശിച്ചു. കൊവിഡ് മരണങ്ങൾ വർധിക്കുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു. അഹമ്മദാബാദ് നഗരത്തിലെ കൊവിഡ്-19 മരണനിരക്ക് 6.5 ശതമാനമാണ്. ഇത് രാജ്യത്തെ ആകെ മരണനിരക്കിന്‍റെ 3.3 ശതമാനത്തിന്‍റെ ഇരട്ടിയാണ്. എയിംസ് ഡയറക്ടറും പൾമോണോളജിസ്റ്റുമായ ഡോ. രൺദീപ് ഗുലേറിയയും എയിംസിന്‍റെ വൈദ്യശാസ്ത്ര വകുപ്പിലെ ഡോ. മനീഷ് സോനേജയും ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ആശുപത്രിയിൽ എത്തിയത്. ഇരുവരും കൊവിഡ് രോഗികൾക്കുള്ള മാർഗ നിർദേശം നൽകുകയും ചെയ്തു. പ്രിൻസിപ്പൽ സെക്രട്ടറി ജയന്തി രവിയും ആശുപത്രിയിലെ ഫ്രണ്ട് ലൈൻ മെഡിക്കൽ സ്റ്റാഫുകളുമായി ചർച്ച നടത്തി. കൊവിഡ് വൈറസ് രോഗികളെ ചികിത്സിക്കുന്നതിൽ ഡോക്ടർമാരെ നയിക്കാൻ വിദഗ്ധരുടെ സന്ദർശനം ഒരുക്കണമെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടിരുന്നു. ഗുജറാത്തിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,403 ആണ്. ഇതിൽ 5,260 പേർ അഹമ്മദാബാദ് ജില്ലയിൽ നിന്നുള്ളവരാണ്. സംസ്ഥാനത്ത് 449 മരണങ്ങളിൽ 343 പേർ നഗരത്തിൽ നിന്നുള്ളവരാണ്. നഗരത്തിലെ സിവിൽ ആശുപത്രിയിൽ 204 രോഗികൾ മരിച്ചു. 92 പേർ സർദാർ വല്ലഭായ് ആശുപത്രിയിൽ മരിച്ചു.

ABOUT THE AUTHOR

...view details