മുംബൈ:മഹാരാഷ്‌ട്രയിലെ ഖരാജയിലെ കൊവിഡ് കേസുകൾ 98 ആയി. സാമൂഹ്യ അകലം പാലിക്കാതെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്തതിലൂടെയാണ് ആളുകൾ രോഗബാധിതരായത്. പ്രദേശവാസികളും അയൽ ജില്ലയിൽ നിന്നുള്ളവരും അടക്കം 500ഓളം പേരാണ് ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്തത്. തുടർന്ന് ആശാ പ്രവർത്തകർ സ്ഥലം സന്ദർശിച്ചെങ്കിലും പ്രദേശവാസികൾ ഇവരോട് സഹകരിച്ചില്ല.
സാമൂഹ്യ അകലം പാലിച്ചില്ല; ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്തവര്‍ക്ക് കൊവിഡ് - ശവസംസ്‌കാര ചടങ്ങ്
മഹാരാഷ്ട്രയിലെ ഖരാജയിൽ സാമൂഹ്യ അകലം പാലിക്കാതെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്തവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 500ഓളം പേരാണ് ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്തത്.
സാമൂഹ്യ അകലം പാലിച്ചില്ല; ഖരാജയിലെ കൊവിഡ് രോഗബാധിതരുടെ എണ്ണം 98 ആയി
ആശാ പ്രവർത്തകർ പൊലീസിന്‍റെ സഹായത്തോടെയാണ് 43കാരന്‍റെ സാമ്പിൾ പരിശോധനക്ക് അയച്ചത്. കൊവിഡ് പരിശോധനാഫലം പോസിറ്റീവ് ആയതിനെ തുടർന്ന് പ്രദേശവാസികൾ പരിഭ്രാന്തരായി. ഖരാജയിലെ കൊവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിക്കുകയാണ്. ഇതിനകം ഖരാജയെ റെഡ് സോൺ ആയി പ്രഖ്യാപിച്ചു.