ആന്ധ്രാപ്രദേശിൽ 66 പേർക്ക് കൂടി കൊവിഡ് - ആന്ധ്രാ പ്രദേശിൽ 66 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്‌ത അഞ്ച് കൊവിഡ് രോഗികൾക്ക് ചെന്നൈയിലെ കോയമ്പേട് മാർക്കറ്റുമായി ബന്ധമുണ്ടെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
ആന്ധ്രാ പ്രദേശിൽ 66 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
അമരാവതി:സംസ്ഥാനത്ത് 66 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് രോഗികളുടെ എണ്ണം 2780 ആയി. 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്‌ത അഞ്ച് കൊവിഡ് രോഗികൾക്ക് ചെന്നൈയിലെ കോയമ്പേട് മാർക്കറ്റുമായി ബന്ധമുണ്ടെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 11,357 സാമ്പിളുകൾ കൊവിഡ് പരിശോധന നടത്തിയെന്നും ചികിത്സയിലിരുന്ന 29 പേർ രോഗം മാറി ആശുപത്രി വിട്ടെന്നും അധികൃതർ പറഞ്ഞു. നിലവിൽ 764 ആക്‌ടീവ് കൊവിഡ് രോഗബാധിതരാണ് സംസ്ഥാനത്ത് ഉള്ളത്.